മമതയും വീണു, ബംഗാളില്‍ ദീദിയുടെ ദയനീയ പരാജയം; 207 സീറ്റുമായി ബിജെപി

15,105 വോട്ടിനാണ് മമത പരാജയപ്പെട്ടത്. കഴിഞ്ഞ തവണ അരലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് മമത ജയിച്ചത്.
Mamata Banerjee
മമത ബാനര്‍ജി ( Mamata Banerjee )file
Updated on
1 min read

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നാലാം വിജയമെന്ന സ്വപ്‌നം തകര്‍ത്തെറിഞ്ഞ് ബിജെപി. തൃണമൂല്‍ കോണ്‍ഗ്രസിനെ നിലംപരിശാക്കി ബിജെപി ചരിത്രപരമായ വിജയമാണ് നേടിയത്. ബിജെപിയുടെ മുന്നേറ്റത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പോലും ജയം കണ്ടില്ല. ഭവാനിപൂരില്‍ മമതയ്‌ക്കെതിരെ സുവേന്ദു അധികാരിയാണ് വിജയം നേടിയത്. 15,105 വോട്ടിനാണ് മമത പരാജയപ്പെട്ടത്.

Mamata Banerjee
മഴ വല്ലപ്പോഴും പെയ്യുന്നത് നല്ലതിനല്ല; കഠിനമായ വേനലിനേക്കാള്‍ അപകടം: പഠനം

കഴിഞ്ഞ തവണ അരലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് മമത ജയിച്ചത്. ഇത്തവണയും തന്റെ പഴയ വിശ്വസ്തനായ സുവേന്ദു അധികാരിയോടാണ് മമത പരാജയപ്പെട്ടത്. കഴിഞ്ഞ തവണ നന്ദിഗ്രാമിലും സുവേന്ദുവിനോട് മമത ബാനര്‍ജി പരാജയപ്പെട്ടിരുന്നു.

Mamata Banerjee
തമിഴ്‌നാട്ടിൽ സ്റ്റാലിന് അപ്രതീക്ഷിത തോൽവി; ചരിത്ര വിജയവുമായി വിജയ്

15 വര്‍ഷം നീണ്ടുനിന്ന തൃണമൂല്‍ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി ആദ്യമായി ബംഗാളില്‍ ഭരണം പിടിക്കുന്നത്. 244ല്‍ 208 സീറ്റുകളിലാണ് ബിജെപിയുടെ വിജയം. ഭരണകക്ഷിയായ തൃണമൂല്‍ 79 സീറ്റുകളില്‍ ഒതുങ്ങി. കോണ്‍ഗ്രസ് രണ്ടിടത്തും സിപിഎം ഒരിടത്തും വിജയിച്ചു. ബിജെപിയുടെ മുന്നേറ്റത്തിന് പിന്നില്‍ ഹിന്ദു വോട്ടുകളുടെ വലിയ തോതിലുള്ള ഏകീകരണമാണെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി അവകാശപ്പെട്ടു. പരമ്പരാഗതമായി തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന മുസ്ലിം വോട്ടുകളില്‍ ഇത്തവണ വിള്ളലുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Summary

Bengal: Mamata Banerjee loses, Suvendu Adhikari wins Bhabanipur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com