

ബംഗളൂരു: മദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കിയതിനെ തുടര്‍ന്ന് ഉപഭോക്താവിന് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. ബംഗളൂരുവിലെ സ്വകാര്യ മദ്യവില്‍പനശാലയോടാണ് സഞ്ചിയുടെ വിലയായ 20 രൂപയും നഷ്ടപരിഹാരത്തുകയായി 5000 രൂപയും കോടതി ചെലവായി 3000 രൂപയും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് പരാതിക്കാരന്‍ പ്രമുഖ ബ്രാന്‍ഡിന്റെ ഷോറൂമില്‍നിന്ന് 2170 രൂപയ്ക്ക് മദ്യം വാങ്ങിയത്. മദ്യക്കുപ്പികള്‍ ഇട്ടുകൊണ്ടുപോകുന്നതിന് സഞ്ചി ആവശ്യപ്പെട്ടപ്പോള്‍ സ്ഥാപനത്തിന്റെ പേരും ലോഗോയുമുള്ള സഞ്ചി നല്‍കി. ഇതിനായി 20 രൂപയുടെ ബില്ലും നല്‍കി. സ്ഥാപനത്തിന്റെ പരസ്യമുള്ള സഞ്ചിക്ക് പണംനല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞെങ്കിലും ജീവനക്കാര്‍ സമ്മതിച്ചില്ല. തുടര്‍ന്നാണ് യുവാവ് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെ സമീപിച്ചത്.
താന്‍ നല്‍കിയ 20 രൂപയും 25000 രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടായിരുന്നു പരാതി നല്‍കിയത്.സ്ഥാപനത്തിന്റെ പരസ്യത്തിനായി നല്‍കുന്ന സഞ്ചിക്ക് പണം ഈടാക്കേണ്ടതില്ലായെന്നായിരുന്നു ഉപഭോക്തൃ കമ്മീഷന്റെ നിരീക്ഷണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates