നടന്നു ക്ഷീണിച്ച് മരച്ചുവട്ടില്‍ വേണുഗോപാലിന്റെ മയക്കം; ചിത്രം വൈറല്‍

പതിനാലു കിലോമീറ്ററോളം നടന്ന ക്ഷീണത്തില്‍ മരച്ചുവട്ടിലെ ബെഞ്ചില്‍ ചെറുതായി മയങ്ങുന്ന വേണുഗോപാലിന്റെ ചിത്രം ഒട്ടേറെപ്പേരാണ് ഷെയര്‍ ചെയ്തത്
കെസി വേണുഗോപാല്‍ മരത്തണലിലെ ബെഞ്ചില്‍ വിശ്രമിക്കുന്നു/ട്വിറ്റര്‍
കെസി വേണുഗോപാല്‍ മരത്തണലിലെ ബെഞ്ചില്‍ വിശ്രമിക്കുന്നു/ട്വിറ്റര്‍
Updated on: 
1 min read

കന്യാകുമാരി: ഭാരത് ജോഡോ യാത്രയുടെ ആദ്യ ദിനം കന്യാകുമാരിയിലെ മരച്ചുവട്ടില്‍ വിശ്രമിക്കുന്ന, കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ ചിത്രം വൈറല്‍. പതിനാലു കിലോമീറ്ററോളം നടന്ന ക്ഷീണത്തില്‍ മരച്ചുവട്ടിലെ ബെഞ്ചില്‍ ചെറുതായി മയങ്ങുന്ന വേണുഗോപാലിന്റെ ചിത്രം ഒട്ടേറെപ്പേരാണ് ഷെയര്‍ ചെയ്തത്. 

ശുചീന്ദ്രത്തെ, 101 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സ്‌കൂളിന്റെ മുറ്റത്താണ് വേണുഗോപാലിന്റെ ഉറക്കം. 1937ല്‍ തെക്കേ ഇന്ത്യന്‍ പര്യടനത്തിനിടയില്‍ മഹാത്മാ ഗാന്ധി തങ്ങിയ സ്‌കൂള്‍ ആണിത്. 

വേണുഗോപാലിന്റെ ചിത്രത്തിനു കൈയടിച്ച് ഒട്ടേറെപ്പേര്‍ രംഗത്തുവന്നപ്പോള്‍ വിമര്‍ശിച്ചവരും കുറവല്ല. 

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി ഇളനീര്‍ കുടിക്കുന്ന വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com