മരക്കൊമ്പിലെ കിളിക്കൂട്ടില്‍ തലയിട്ട് കൂറ്റന്‍ പാമ്പ്; കൊത്തിയോടിച്ച് അമ്മക്കിളിയുടെ പോരാട്ടം- വീഡിയോ 

ഇന്‍സ്റ്റാഗ്രാമിലാണ് വീഡിയോ പങ്കുവെച്ചത്
കിളിക്കൂട്ടില്‍ കയറിയ പാമ്പിനെ കൊത്തിയോടിക്കുന്ന അമ്മക്കിളിയുടെ ദൃശ്യം
കിളിക്കൂട്ടില്‍ കയറിയ പാമ്പിനെ കൊത്തിയോടിക്കുന്ന അമ്മക്കിളിയുടെ ദൃശ്യം
Updated on
1 min read

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. ഇപ്പോള്‍ മരത്തിലെ കിളിക്കൂട്ടില്‍ നിന്ന് മുട്ട തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന കൂറ്റന്‍ പാമ്പിനെ അമ്മക്കിളി കൊത്തിയൊടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഇന്‍സ്റ്റാഗ്രാമിലാണ് വീഡിയോ പങ്കുവെച്ചത്. മരത്തില്‍ ഇഴഞ്ഞുകയറി കിളിക്കൂട്ടിലെ മുട്ടകള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ് പാമ്പ്. ഇത് കണ്ട് അമ്മക്കിളി തുടര്‍ച്ചയായി കൊത്തി പാമ്പിനെ വിരട്ടിയോടിക്കാന്‍ ശ്രമം ആരംഭിച്ചു.

ദേഹമാസകലം കൊത്ത് കിട്ടിയതോടെ, കിളിക്കൂട്ടില്‍ നിന്ന് തല പുറത്തിട്ട് പാമ്പ് മരക്കൊമ്പിലൂടെ ഇഴഞ്ഞു രക്ഷപ്പെടുന്നതാണ് വീഡിയോയുടെ അവസാനം. മുട്ട വിരിഞ്ഞ് പുറത്തുവന്ന കുഞ്ഞുങ്ങളെയോ മുട്ടകളെയോ എടുക്കാന്‍ സാധിക്കാതെ പാമ്പ് ഇഴഞ്ഞു രക്ഷപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com