

ന്യൂഡൽഹി: ഇരുചക്രവാഹന യാത്രികർക്കു ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) നിബന്ധനകൾ പ്രകാരം നിലവാരമുള്ള ഹെൽമറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. 2021 ജൂൺ ഒന്നിനാവും നിബന്ധനകൾ നിലവിൽ വരിക.
നിലവാരമുള്ള, ഭാരം കുറഞ്ഞ ഹെൽമറ്റുകൾ മാത്രം ബിഐഎസ് മുദ്രണത്തോടെ നിർമിച്ചു വിൽപന നടത്തുന്നത് ഉറപ്പാക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. നിലവാരം കുറഞ്ഞ ഹെൽമറ്റുകൾ വിപണിയിൽ നിന്ന് ഒഴിവാക്കാനും നടപടി സ്വീകരിക്കും. ബിഐഎസ് നിബന്ധനകൾ പാലിച്ചുള്ള ഹെൽമറ്റുകൾ മാത്രമാവും രാജ്യത്ത് വിൽക്കാനാവുക.
നിലവാരമുള്ള ഹെൽമറ്റുകൾ കൊണ്ടുവരുന്നതിലൂടെ ഇരുചക്ര വാഹനാപകടങ്ങളിൽപ്പെടുന്നവർക്ക് തലയ്ക്ക് ഗുരുതര പരിക്കുകളേൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കാനാവും. ഭാരം കുറഞ്ഞ ഹെൽമറ്റുകളാണ് രാജ്യത്ത് കാലാവസ്ഥയ്ക്ക് ഇണങ്ങുന്നത് എന്ന് സുപ്രീംകോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച് റോഡ് സുരക്ഷ കമ്മിറ്റി നിർദേശിച്ചതായും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates