ബിജെപി പശ്ചിമ ബംഗാളില്‍ അധികാരം പിടിച്ചത് ഭീമമായ തുക ഇറക്കി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ പുറത്ത്

നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി കോണ്‍ഗ്രസ് ചിലവഴിച്ചതിനേക്കാള്‍ കൂടുതല്‍ തുക ബിജെപി പശ്ചിമ ബംഗാളില്‍ മാത്രം ഇറക്കി
bjp
BJP West Bengal
Edited By:
Updated on
1 min read

ഡല്‍ഹി: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പുറത്താക്കി ബിജെപി ആദ്യമായി അധികാരത്തില്‍ എത്തിയത് കോടികള്‍ പൊട്ടിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖ. കമ്മീഷനില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മാത്രം 286.99 കോടി രൂപ ബിജെപി ചിലവഴിച്ചു. പശ്ചിമ ബംഗാളിന് പുറമേ, തെരഞ്ഞെടുപ്പ് നടന്ന കേരള, അസം, തമിഴ്‌നാട്, പുതുച്ചേരി മണ്ഡലങ്ങളില്‍ ഒട്ടാകെ കോണ്‍ഗ്രസ് ചിലവഴിച്ച തുക 248.55 കോടി രൂപമാത്രമാണ്.

അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലായി ബിജെപി ചിലവഴിച്ച 529.38 കോടി രൂപയില്‍ പകുതിയില്‍ അധികവും വിനിയോഗിച്ചത് പശ്ചിമ ബംഗാളില്‍. ഇതില്‍ പൊതു പ്രചാരണത്തിനായി പാര്‍ട്ടി 217.16 കോടി രൂപയും സ്ഥാനാര്‍ത്ഥികള്‍ക്കായി 69.38 കോടി രൂപയും ചിലവഴിച്ചു.

bjp
ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരം കനക്കും; ബിജെപിക്ക് വെല്ലുവിളിയുയർത്താൻ പ്രതിപക്ഷ പോര്

കേരളത്തില്‍ കോണ്‍ഗ്രസ് ആകെ 105.34 കോടി രൂപ ചിലവഴിച്ചു. ഇത് ബിജെപി ചിലവഴിച്ച 82.67 കോടി രൂപയേക്കാള്‍ കൂടുതലാണ്. കോണ്‍ഗ്രസ് ചിലവഴിച്ച തുകയില്‍ 71.30 കോടി രൂപ പൊതു പ്രചാരണത്തിനും 34.05 കോടി രൂപ സ്ഥാനാര്‍ത്ഥികള്‍ക്കും മറ്റ് ചിലവുകള്‍ക്കുമായാണ് വിനിയോഗിച്ചത്. ബിജെപി കേരളത്തില്‍ പ്രചാരണത്തിന് 54.93 കോടി രൂപയും സ്ഥാനാര്‍ത്ഥികള്‍ക്കായി 27.74 കോടി രൂപയും ചിലവഴിച്ചതായാണ് കണക്ക്. സിപിഎം ആകട്ടെ 28.60 കോടി രൂപയാണ് കേരളത്തില്‍ ആകെ ചിലവഴിച്ചത്.

bjp
ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ചെയർപേഴ്സൺ സ്ഥാനാർഥിക്ക് കിട്ടിയത് 'പൂജ്യം' വോട്ട്: ബിജെപിക്ക് തിരിച്ചടി

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് 6722.6 കോടി രൂപയുണ്ടായിരുന്ന ബിജെപിയുടെ കേന്ദ്ര ഓഫീസ് ഫണ്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും 7627.2 കോടി രൂപയായി വര്‍ദ്ധിച്ചു. എന്നാല്‍ ഇതേ കാലയളവില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെയും 5 സംസ്ഥാനങ്ങളിലെയും ആകെ ശേഷിപ്പ് ഏകദേശം 169.06 കോടി രൂപയില്‍ നിന്ന് 103.2 കോടി രൂപയായി കുറയുകയാണ് ചെയ്തത്.

Summary

BJP captured power in West Bengal by spending a massive amount of money

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com