ചണ്ഡിഗഡ്: പഞ്ചാബിലെ ബിജെപി എംഎൽഎ അരുൺ നരംഗിനു കർഷകരുടെ മർദനം. കർഷകരെ എതിർത്തു പത്രസമ്മേളനം നടത്തിയതിനു പിന്നാലെയാണ് മർദനം. എംഎൽഎയ്ക്ക് നേരെ കർഷകരുടെ ഭാഗത്ത് നിന്ന കരിമഷി പ്രയോഗവുമുണ്ടായി.
മുക്ത്‌സർ ജില്ലയിലെ മലൗട്ടിൽ വച്ചാണ് സംഭവം. എംഎൽഎയുടെ ഷർട്ട് പ്രതിഷേധക്കാർ വലിച്ചു കീറി. പൊലീസ് ഇടപെട്ടാണു എംഎൽഎയെ കർഷകർക്കിടയിൽ നിന്ന് മാറ്റാനായത്. ഒരുപാട് പേർ ചേർന്ന് തന്നെ മർദിച്ചെന്നും വസ്ത്രം വലിച്ചു കീറിയെന്നും എംഎൽഎ മാധ്യമങ്ങളോട് പ്രതികരിച്ചു. എംഎൽഎയെ മർദിക്കുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
സംസ്ഥാനത്തിന്റെ സമാധാനം നശിപ്പിക്കാൻ അനുവദിക്കില്ലെന്നും അക്രമത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു. കർഷകരുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates