'നിന്റെയൊക്കെ അച്ഛൻറെ വീട്ടിൽ നിന്ന് കൊണ്ടുവരുമോ ശുദ്ധമായ പെട്രോൾ?': ഇ20 പെട്രോൾ വിമർശകർക്കെതിരെ ബിജെപി എംപി

ഇ20 പെട്രോൾ നയത്തെ ന്യായീകരിക്കാൻ അധിക്ഷേപ പരാമർശം; മധ്യപ്രദേശിലെ റെവയിൽ നിന്നുള്ള എം.പി ജനാർദ്ദൻ മിശ്ര വിവാദത്തിൽ
Janardan Mishra
Janardan Mishra
Edited By:
Updated on
1 min read

ഭോപ്പാൽ: കേന്ദ്ര സർക്കാരിന്റെ ഇ20 പെട്രോൾ നയത്തെ വിമർശിക്കുന്നവർക്കെതിരെ സംസ്കാരശൂന്യമായ പരാമർശവുമായി ബിജെപി എംപി ജനാർദ്ദൻ മിശ്ര. മധ്യപ്രദേശിലെ റെവ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ജനാർദ്ദൻ മിശ്ര. "നിന്റെയൊക്കെ അച്ഛൻറെ വീട്ടിൽ നിന്ന് കൊണ്ടുവരുമോ ശുദ്ധമായ പെട്രോൾ?" എന്നാണ് എഥനോൾ കലർത്തിയ പെട്രോളിനെ എതിർക്കുന്നവരോട് എംപി പരസ്യമായി ചോദിച്ചത്. റെവയിൽ നിന്ന് ഭോപ്പാലിലേക്കും കൊൽക്കത്തയിലേക്കുമുള്ള പുതിയ വിമാന സർവീസുകൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു എംപിയുടെ വിവാദ പരാമർശം.

എഥനോൾ നയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ന്യായീകരിക്കുന്നതിനിടയിലാണ് എം.പി പ്രകോപിതനായത്. ഇന്ത്യക്ക് ആവശ്യമായ എണ്ണയുടെ 20 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നത്. ബാക്കി 80 ശതമാനവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഹൊർമൂസ് കടലിടുക്കിൽ സംഘർഷവും ഹൂതികളുടെ ഉപരോധവും കാരണം 18,000 കിലോമീറ്റർ അധികം സഞ്ചരിച്ചാണ് ഇപ്പോൾ നാട്ടിലേക്ക് ക്രൂഡ് ഓയിൽ എത്തിക്കുന്നതെന്ന് എംപി ചൂണ്ടിക്കാട്ടി.

Janardan Mishra
ആകാശച്ചുഴിയില്‍ അകപ്പെട്ടതല്ല; വിമാനം താഴ്ചയിലേക്ക് പതിച്ചതിന് കാരണം സാങ്കേതിക തകരാര്‍

രാജ്യത്ത് പരിശുദ്ധമായ പെട്രോൾ മാത്രം ഉപയോഗിക്കണമെന്ന് ചിലർ വാശിപിടിക്കുകയാണെന്ന് പറഞ്ഞ മിശ്ര, അങ്ങനെയെങ്കിൽ നാട്ടിൽ പെട്രോൾ ഇല്ലാതെ വരുമ്പോൾ ഇവർ എവിടെ നിന്ന് കൊണ്ടുവരുമെന്ന് ചോദ്യമുയർത്തി. ബ്രസീലിൽ 100 ശതമാനവും എഥനോൾ ഉപയോഗിച്ചാണ് വാഹനങ്ങൾ ഓടുന്നത്. അവിടെ വാഹനങ്ങൾക്ക് യാതൊരു തകരാറും സംഭവിക്കുന്നില്ല. ഇന്ത്യയിലെ വാഹന നിർമ്മാതാക്കളും എഥനോൾ പോലെയുള്ള ഇന്ധനങ്ങളിൽ ഓടാൻ തങ്ങളുടെ എഞ്ചിനുകൾ സജ്ജമാണെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഇന്ത്യൻ വാഹനങ്ങൾക്ക് എഥനോളിൽ ഓടാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഇത്രയധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന മറ്റൊരു രാജ്യം വേറെയില്ലെന്നും ചടങ്ങിൽ സംസാരിക്കവെ എം.പി ജനാര്ദ്ദൻ മിശ്ര അവകാശപ്പെട്ടു.

Janardan Mishra
സർക്കാർ ചടങ്ങുകളിൽ 'തമിഴ് തായ് വാഴ്ത്ത്' തന്നെ ആദ്യം ആലപിക്കണം; തമിഴ്‌നാട് നിയമസഭയിൽ പ്രമേയം ഐക്യകണ്ഠേന പാസാക്കി
Janardan Mishra
'ആ പരാമര്‍ശം വേദനിപ്പിച്ചു, മുഖ്യമന്ത്രി മാപ്പു പറയണം'; ജോണിന്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രിയും ഫിഷറീസ് മന്ത്രിയും
Janardan Mishra
വാഹന പരിശോധന നടത്തും, പിഴ ഈടാക്കില്ല; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അനിശ്ചിതകാല 'സമരത്തില്‍'
Summary

BJP MP Janardan Mishra from Rewa sparked a controversy by making a crude remark against critics of the central government's E20 ethanol-blending petrol policy. Defending the move amid global supply chain disruptions, Mishra questioned critics asking if pure petrol would come from their fathers' homes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com