

മുംബൈ: രാജ്യം ഉറ്റുനോക്കുന്ന മുംബൈ മുൻസിപ്പൽ കോർപറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യം വൻ വിജയം നേടുമെന്നു എക്സിറ്റ്പോൾ ഫലങ്ങൾ. ആറ് വർഷങ്ങൾക്കു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് 3 പ്രമുഖ ഏജൻസികൾ നടത്തിയ സർവേകളും പറയുന്നു. 20 വർഷത്തിനു ശേഷം ഒന്നിച്ചു മത്സരിക്കാനിറങ്ങിയ ഉദ്ധവ് താക്കറെ- രാജ് താക്കറെ സഖ്യത്തിനു കനത്ത തിരിച്ചടിയാണ് എല്ലാ എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. നാളെയാണ് വോട്ടെണ്ണൽ.
227 അംഗങ്ങളുള്ള ബിഎംസിയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട മാന്ത്രിക സംഖ്യ 114 ആണ്. ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട സർവേ പ്രകാരം മഹായുതി സഖ്യം 141 വരെ സീറ്റുകൾ നേടി അധികാരം പിടിച്ചെടുക്കാൻ സാധ്യതണ്ടെന്നാണ് പ്രവചിക്കുന്നത്. ജെവിസി നടത്തിയ സർവേയിൽ 138 സീറ്റുകൾ മഹായുതിക്ക് പ്രവചിക്കുമ്പോൾ, സകാൽ 119 സീറ്റുകളാണ് പ്രവചിക്കുന്നത്. ഡിവി റസര്‍ച്ച്, ജന്മത് പോള്‍സ്, ജെഡിഎസ് എന്നിവയും മഹായുതി സഖ്യത്തിനു മിന്നും ജയം പ്രവചിക്കുന്നു.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 63 വരെ സീറ്റുകൾ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ എന്ന് ആക്സിസ് മൈ ഇന്ത്യ വ്യക്തമാക്കുന്നു. കോൺഗ്രസിന് 14 വരെ സീറ്റുകൾ മാത്രമേ ലഭിക്കാനിടയുള്ളൂവെന്നും മറ്റുള്ളവർ 9 സീറ്റ് വരെ നേടുമെന്നും ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നു.
ജെവിസി ഉദ്ധവിന് 59 വരെ സീറ്റുകളും കോണ്‍ഗ്രസിന് 23 സീറ്റും മറ്റുള്ളവര്‍ 7 വരെ സീറ്റുകളും നേടും. സകാല്‍ ഉദ്ധവിന് 75 സീറ്റുകള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 20 സീറ്റുകളും പറയുന്നു. മറ്റുള്ളവര്‍ ആരും ജയിക്കില്ലെന്നും സകാലിന്റെ പ്രവചനത്തിലുണ്ട്.
ഡിവി റിസര്‍ച്ച് മഹായുതി സഖ്യത്തിന് 107-122 സീറ്റുകളാണ് പറയുന്നത്. ഉദ്ധവിന് 68 മുതല്‍ 83 വരെയും കോണ്‍ഗ്രസിന് 18 മുതല്‍ 25 വരെയും മറ്റുള്ളവര്‍ക്ക് 10 മുതല്‍ 19 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്.
ജന്മത് പോള്‍സ് 138 സീറ്റുകളാണ് മഹായുതിക്ക് പറയുന്നത്. ഉദ്ധവ് 62 സീറ്റുകള്‍. കോണ്‍ഗ്രസിന് 20. മറ്റുള്ളവര്‍ 7.
ജെഡിഎസ് 127 മുതല്‍ 154 സീറ്റുകള്‍ വരെ മഹായുതി സഖ്യത്തിനെന്നാണ് പ്രവചിക്കുന്നത്. ഉദ്ധവ് 44 മുതല്‍ 64 വരെ സീറ്റുകളും കോണ്‍ഗ്രസ് 16 മുതല്‍ 25 സീറ്റ് വരെയും മറ്റുള്ളവര്‍ 10 മുതല്‍ 21 വരെയും നേടുമെന്നാണ് പ്രവചിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates