ബോളിവുഡ് നിര്‍മാതാവിന്റെ വീട്ടില്‍ റെയ്ഡ്, മൂന്നര ലക്ഷത്തിന്റെ കഞ്ചാവ് പിടിച്ചെടുത്തു; ഭാര്യ അറസ്റ്റില്‍ 

നിര്‍മാതാവ് ഫിറോസ് നാദിയാവാലയുടെ ഭാര്യ ഷബാന സയീദ് അറസ്റ്റില്‍
ബോളിവുഡ് നിര്‍മാതാവിന്റെ വീട്ടില്‍ റെയ്ഡ്, മൂന്നര ലക്ഷത്തിന്റെ കഞ്ചാവ് പിടിച്ചെടുത്തു; ഭാര്യ അറസ്റ്റില്‍ 
Updated on
1 min read

മുംബൈ: ബോളിവുഡ് നിര്‍മാതാവ് ഫിറോസ് നാദിയാവാലയുടെ ഭാര്യ ഷബാന സയീദ് അറസ്റ്റില്‍. മുംബൈയിലെ വീട്ടില്‍ നടത്തിയ റെയിഡിനൊടുവിലാണ് ഷബാനയെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തത്. വീട്ടില്‍ നിന്ന് മൂന്നര ലക്ഷത്തോളം രൂപ വിലവരുന്ന പത്ത് ഗ്രാം കഞ്ചാവ് കണ്ടെത്തി. 

ഷബാനയുടെ അറസ്റ്റ് വിവരം എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ സ്ഥിരീകരിച്ചു. ഫിറോസിനും എന്‍സിബി സമന്‍സ് അയച്ചിട്ടുണ്ട്. നിരവധി ബോളിവുഡ് സിനിമകള്‍ നിര്‍മ്മിച്ച വ്യക്തിയാണ് ഫിറോസ്.

നടി ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനും എന്‍സിബി സമന്‍സ് അയച്ചിട്ടുണ്ട്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍സിബി റെയിഡിനെത്തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ നിരവധി പേര്‍ അറസ്റ്റിലായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അവരുടെ വിവവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com