

ന്യൂഡല്‍ഹി: ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് എംബിബിഎസ് കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് മെഡിക്കല്‍ കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സുപ്രീംകോടതി. വൈകല്യമില്ലാത്ത കൈകളും സംവേദക്ഷമതയും മതിയായ ചലന ശേഷിയും മെഡിക്കല്‍ കോഴ്‌സിന് യോഗ്യത തേടുന്ന വിദ്യാര്‍ഥിക്ക് ഉണ്ടായിരിക്കണമെന്നായിരുന്നു മെഡിക്കല്‍ വിദ്യാഭ്യാസ ചട്ടങ്ങളുടെ ഭേദഗതി അനുബന്ധം എച്ച് 1 ല്‍ പറഞ്ഞിരുന്നത്. ഈ വ്യവസ്ഥ ഭിന്നശേഷിക്കാരുടെ അവകാശത്തിനും ഭരണഘടനയ്ക്കും എതിരാണെന്നും ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് പഞ്ചാബ്-ഹരിയാന ഹൈക്കോടതി എംബിബിഎസ് കോഴ്‌സില്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഇതിനെതിരെയുള്ള അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഭിന്നശേഷിക്കാരായ ഹര്‍ജിക്കാരന് രാജസ്ഥാനിലെ സിരോഹിയിലുള്ള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് കോഴ്‌സിന് പ്രവേശനം നേടാന്‍ അനുമതി നല്‍കി.
ഹര്‍ജിക്കാരന് സംസാരിക്കാനുള്ള ബുദ്ധിമുട്ടും കൈകള്‍ക്കും വിരലുകള്‍ക്കും നീളക്കുറവും ഉണ്ട്. 58 ശതമാനമാണ് ആകെ ഭിന്നശേഷി. തുടര്‍ന്ന് സുപ്രീംകോടതിയിലെ അഞ്ചംഗങ്ങളും എയിംസിലെ ഡോക്ടര്‍മാരുമടങ്ങുന്ന വിദഗ്ധ സംഘം വിദ്യാര്‍ഥിയെ പരിശോധിച്ച് റിപ്പോര്‍ട്ട് കൊടുത്തതിന് ശേഷമാണ് സുപ്രീംകോടതിയുടെ വിധി വന്നിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
