

രത്ലാം: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ വാഹനവ്യൂഹത്തിലെ വാഹനങ്ങള്‍ വഴിയില്‍ ബ്രേക്ക് ഡൗണ്‍ ആയതില്‍ വിശദീകരണവുമായി ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍). രത്ലാമിലെ പെട്രോള്‍ പമ്പിലെ ഇന്ധന സംഭരണ ടാങ്കുകളില്‍ വെള്ളം കയറിയതായും വെള്ളം കലര്‍ന്ന ഇന്ധനം നിറച്ചതിനാലാണ് വാഹനങ്ങള്‍ നിന്നുപോയതെന്നും അധികൃതര്‍ പറഞ്ഞു.
സംഭവത്തില്‍ പെട്രോള്‍ പമ്പില്‍ നിന്നുള്ള ഇന്ധന സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചതായും ബിപിസിഎല്‍ പറഞ്ഞു. ജൂണ്‍ 26 ന് രാത്രി രത്ലാമിലെ ദോസിഗാവിലുള്ള ശക്തി ഫ്യൂവല്‍സ് പെട്രോള്‍ പമ്പില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ എല്ലാ വാഹനങ്ങളും ഇന്ധനം നിറച്ചത്. ഇന്ധനം നിറച്ചതും വാഹനങ്ങള്‍ തകരാറിലാകുകയായിരുന്നു. പിന്നീട് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ തള്ളിനീക്കി റോഡരികില്‍ തന്നെ പാര്‍ക്ക് ചെയ്യുകയായിരുന്നു.
ജൂണ്‍ 26 ന് വൈകുന്നേരം പമ്പില്‍ നിന്ന് ഇന്ധനം നിറച്ച മറ്റ് വാഹനങ്ങളെയും ഇതുബാധിച്ചു. വാഹനങ്ങള്‍ എല്ലാം ബ്രേക്ക് ഡൗണായതോടെ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുകയും ചെയ്തു. ബിപിസിഎല്‍ പ്രസ്താവനയില്‍ പറഞ്ഞു, 'മധ്യപ്രദേശിലെ രത്‌ലാമിലുള്ള ശക്തി ഫ്യൂവല്‍ പോയിന്റിലെ ഞങ്ങളുടെ ഇന്ധന സ്റ്റേഷനിലെ ഡീസല്‍ ടാങ്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം അറിയിക്കുന്നതായും ബിപിസിഎല്‍ പ്രസ്താവനയില്‍ പറഞ്ഞു.
BPCL blames heavy rains after water-mixed fuel causes breakdown of vehicles in MP CM's convoy
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates