സ്ത്രീധനം വേണ്ട; വിവാഹ ചടങ്ങില്‍വെച്ച് വധുവിന്റെ മാതാപിതാക്കള്‍ക്ക് പണം തിരികെ നല്‍കി വരന്‍, കയ്യടി

വിവാഹ ചടങ്ങില്‍ വെച്ച് സ്ത്രീധനമായി നല്‍കിയ 11 ലക്ഷം രൂപ വധുവിന്റെ മാതാപിതാക്കള്‍ തിരികെ നല്‍കി വരന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

വിവാഹ ചടങ്ങില്‍ വെച്ച് സ്ത്രീധനമായി നല്‍കിയ 11 ലക്ഷം രൂപ വധുവിന്റെ മാതാപിതാക്കള്‍ തിരികെ നല്‍കി വരന്‍. ഉത്തര്‍പ്രദേര്‍ മുസാഫര്‍ നഗറിലെ ലെഖാന്‍ ഗ്രാമത്തിലാണ് സംഭവം. തനിക്ക് സ്ത്രീധനം വേണ്ടെന്നും ഒരു രൂപ മാത്രം ദക്ഷിണയായി തന്നാല്‍ മതിയെന്നുമായിരുന്നു വരന്റെ നിലപാട്. 

റവന്യു വകുപ്പിലെ ഉദ്യോഗസ്ഥനായ സൗരഭ് ചൗഹാന്‍ ആണ് വധുവിന്റെ മാതാപതാക്കള്‍ പണം തിരികെ നല്‍കിയത്. മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ മകള്‍ പ്രിന്‍സ് ആണ് സൗരഭിന്റെ വധു. 

ചൗഹാന്റെ നടപടിയെ സ്വാഗതം ചെയ്തും അഭിനന്ദിച്ചും നിരവധിപേരാണ് രംഗത്തുവന്നത്. നല്ല മാറ്റത്തിനുള്ള ആദ്യ പടിയായി ഇതിനെ കാണാമെന്ന് കിസാന്‍ മസ്ദൂര്‍ സംഗതന്‍ ദേശീയ പ്രസിഡന്റ് താക്കൂര്‍ പുരന്‍ സിങ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com