ലാലുവിന്റെ റെക്കോര്‍ഡ് തകര്‍ത്തു; തേജസ്വി യാദവ് ഒറ്റദിവസം നടത്തിയത് 19 റാലികള്‍, ആര്‍ത്തുവിളിച്ച് ഇളകിമറിയുന്ന ജനക്കൂട്ടം (വീഡിയോ)

ഇപ്പോഴിതാ പുതിയൊരു റെക്കോര്‍ഡിട്ടിരിക്കുകയാണ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ തേജസ്വി യാദവ്.
ലാലുവിന്റെ റെക്കോര്‍ഡ് തകര്‍ത്തു; തേജസ്വി യാദവ് ഒറ്റദിവസം നടത്തിയത് 19 റാലികള്‍, ആര്‍ത്തുവിളിച്ച് ഇളകിമറിയുന്ന ജനക്കൂട്ടം (വീഡിയോ)
Updated on
1 min read

പട്‌ന: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ കോവിഡ് കാലമായിട്ടും ശക്തമായ പ്രചാരണമാണ് രാഷ്ട്രീയ കക്ഷികള്‍ നടത്തുന്നത്. ഇപ്പോഴിതാ പുതിയൊരു റെക്കോര്‍ഡിട്ടിരിക്കുകയാണ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ തേജസ്വി യാദവ്. ഒരുദിവസം 19 തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയാണ് തേജസ്വി റെക്കോര്‍ഡിട്ടിരിക്കുന്നത്. ശനിയാഴ്ചയായിരുന്നു തേജസ്വിയുടെ മാരത്തോണ്‍ തെരഞ്ഞെടുപ്പ് റാലികള്‍. 

17 പൊതുയോഗങ്ങളും രണ്ട് റോഡ് ഷോകളും തേജസ്വി ഒറ്റദിവസം കൊണ്ട് നടത്തി. ആര്‍ജെഡി നേതാവും അച്ഛനുമായ ലാലു പ്രസാദ് യാദവിന്റെ പതിനാറ് റാലികള്‍ എന്ന റെക്കോര്‍ഡാണ് തേജസ്വി മറികടന്നിരിക്കുന്നത്. 

രാവിലെ 10 മണിയോടെ സീതാമണ്ഡിയിലെ റിഗാ ബ്ലോക്കില്‍ നിന്ന ആരംഭിച്ച തേജസ്വിയുടെ മാരത്തോണ്‍ തെരഞ്ഞെടുപ്പ് പ്രചാരണം വൈകുന്നേരം 4.45ന് വൈശാലി ജില്ലയിലെ ബിദ്പൂര്‍ ബ്ലോക്കിലാണ് അവസാനിച്ചത്. തേജസ്വിയുടെ പൊതുയോഗങ്ങളില്‍ വന്‍ ജനക്കൂട്ടമാണ് എത്തുന്നത്. ഹെലികോപ്റ്ററില്‍ ഇരുന്ന് ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്നതിന്റെ വീഡിയോ തേജസ്വി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com