യെഡിയൂരപ്പയ്ക്ക് ആശ്വസം; പോക്സോ കേസിൽ അടുത്ത വാദം കേൾക്കുന്നതു വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി

മാർച്ച് 14 നാണ് 17കാരിയായ മകളെ യെഡിയൂരപ്പ സ്വന്തം വസതിയിൽ വെച്ച് പീഡിപ്പിച്ചെന്ന് കാട്ടി അമ്മ പരാതി നൽകുന്നത്
BS Yediyurappa
ബി എസ് യെഡിയൂരപ്പഫയല്‍ ചിത്രം
Updated on
1 min read

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയ്‌ക്കെതിരായ പോക്സോ കേസിൽ അടുത്ത വാദം കേള്‍ക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ജൂണ്‍ 17നാണ് കേസില്‍ കോടതി അടുത്ത വാദം കേള്‍ക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിച്ച പരാതിയില്‍ ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായി ബിഎസ് യെഡിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസില്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് ഇന്നലെ ബം​ഗളൂരു കോടതി പുറപ്പെടുവിച്ചിരുന്നു. മാർച്ച് 14 നാണ് 17കാരിയായ മകളെ യെട്യൂരപ്പ സ്വന്തം വസതിയിൽ വെച്ച് പീഡിപ്പിച്ചെന്ന് കാട്ടി അമ്മ പരാതി നൽകുന്നത്. സിഐ‍‍ഡിയുടെ സ്പെഷ്യൽ ഇൻവെസ്റ്റി​ഗേറ്റീവ് ടീം ആണ് കേസ് അന്വേഷിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ വര്‍ഷം ഫെബ്രുവരി രണ്ടിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെട്ട ബലാത്സംഗ കേസിൽ സഹായം തേടി യുവതി മകളെയും കൂട്ടി യെഡിയൂരപ്പയുടെ സഹായം തേടി അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തിയിരുന്നു. എന്നാല്‍ വിഷയം പറഞ്ഞ ശേഷം മകളെ അദ്ദേഹം മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയിരിക്കുന്ന പരാതി. എന്നാല്‍ പരാതിക്കാസ്പദമായ സംഭവം യെഡിയൂരപ്പ നേരത്തെ തന്നെ നിഷേധിച്ചിരുന്നു. ഇക്കാര്യത്തില്‍ നിയമപരമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

BS Yediyurappa
പഠിക്കാന്‍ വിദ്യാര്‍ഥികളില്ല; ജേണലിസം കോഴ്‌സ് അവസാനിപ്പിച്ച് പ്രമുഖ മാധ്യമപഠന സ്ഥാപനം

ശ്വാസകോശത്തിലെ അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം പെണ്‍കുട്ടിയുടെ 54കാരിയായ അമ്മ മരിച്ചു. പിന്നീട് ശദാശിവനഗര്‍ പൊലീസ് കേസ് കര്‍ണാടകയിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് (സിഐഡി) കൈമാറി. യെദ്യൂരപ്പയുടെ ശബ്ദ സാമ്പിള്‍ സഹിതം സിഐഡി കോടതിയില്‍ ഹാജരാക്കി. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്ന് ബുധനാഴ്ചയാണ് യെദ്യൂരപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ട് സിഐഡിയുടെ പ്രത്യേക അന്വേഷണ സംഘം ഫസ്റ്റ് ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Karnataka High Court
Kumbh Mela Viral Girl's Husband: High Court Stays Arrest of Mohammad Farman Khan
today top five news
exalogic, veena
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com