യെഡിയൂരപ്പയുടെ കൊച്ചുമകൾ സൗന്ദര്യ തൂങ്ങിമരിച്ച നിലയിൽ 

ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം
യെഡിയൂരപ്പയും സൗന്ദര്യയും
യെഡിയൂരപ്പയും സൗന്ദര്യയും
Updated on
1 min read

ബംഗലൂരു : കർണാടക മുൻമുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടെ കൊച്ചുമകൾ സൗന്ദര്യ നീരജിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സൗന്ദര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. വസന്ത്‌നഗറിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് സൗന്ദര്യയെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. 

യെഡിയൂരപ്പ‌യുടെ മൂത്ത മകൾ പത്മയുടെ മകളാണ് സൗന്ദര്യ.ഡോക്ടർ ആയ സൗന്ദര്യ എംഎസ് രാമയ്യ ആശുപത്രിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഡോ. നീരജ് ആണ് ഭർത്താവ്. രണ്ട് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ആറ് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. പ്രസവത്തിന് ശേഷം സൗന്ദര്യയ്ക്ക് മാനസിക സമ്മർദ്ദമുണ്ടായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

IAF Official's Wife Alleges Rape, Forced Conversion. 2 Arrested, Cleric On Run
WhatsApp status exposes Rs 2 crore plot to kill Belagavi man
Rahul Gandhi MK Stalin
Chatisgarh CM
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com