

ന്യൂഡല്‍ഹി: ക്യംപില്‍ വച്ച് സഹപ്രവര്‍ത്തകനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ജവാന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയിലാണ് സംഭവം.
ഇന്ത്യാ -ബംഗ്ലാദേശ് അതിര്‍ത്തിയിലെ ജലാംഗി ക്യാമ്പില്‍വച്ചാണ് ബിഎസ്എഫ് ജവാന്‍ സഹപ്രവര്‍ത്തകന് നേരെ വെടിയുതിര്‍ത്തത്. ലോക്കല്‍ പൊലീസ് ഹാജരാകാന്‍ സമന്‍സ് നല്‍കിയതിന് പിന്നാലെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം പഞ്ചാബിലെ അമൃതസറില്‍ ബിഎസ്എഫ് ജവാന്‍ അഞ്ച് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. അതിന് പിന്നാലെയാണ് ഈ സംഭവം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates