പൂനെയില്‍ കെട്ടിടം തകര്‍ന്നു വീണ് വന്‍ ദുരന്തം; ആറു മരണം

നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് താഴേക്ക് പതിക്കുകയായിരുന്നു
ചിത്രം: എഎൻഐ
ചിത്രം: എഎൻഐ
Updated on
1 min read

പൂനെ: പൂനെയില്‍ കെട്ടിടം തകര്‍ന്നു വീണ് ആറ് തൊഴിലാളികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. രാത്രി 11 മണിയോടെ യെരവാഡയിലെ ശാസ്ത്രിനഗറിലാണ് സംഭവം. 

നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് താഴേക്ക് പതിക്കുകയായിരുന്നു. കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി ഇരുമ്പുദണ്ഡുകള്‍ കൊണ്ട് കെട്ടുന്നതിനിടെ, നിര്‍മ്മിച്ച ഇരുമ്പുവല താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ചീഫ് ഫയര്‍ ഓഫീസര്‍ സുനില്‍ ഗില്‍ബിലെ പറഞ്ഞു. 

ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംബിച്ചു. ഇരുമ്പുകമ്പികള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നവരെ കട്ടറുകള്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com