പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സിഐഎസ്എഫ് പരിശീലനത്തിൽ ഉന്നംപിഴച്ചു; വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന 11 കാരന് തലയിൽ വെടിയേറ്റു; ​ഗുരുതരാവസ്ഥയിൽ

മുത്തച്ഛന്റെ  വീട്ടിലെത്തിയ കുട്ടി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു വെടിയേറ്റത്
Published on

ചെന്നൈ: സിഐഎസ്എഫ് ക്യാമ്പിലെ പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റ് 11 വയസ്സുകാരന് പരിക്കേറ്റു. തമിഴ്‌നാട്ടിലെ പുതുക്കോട്ടെ അമ്മാച്ചത്രത്താണ് സംഭവം. വീട്ടില്‍ ഇരിക്കുകയായിരുന്ന കുട്ടിക്കാണ് വെടിയേറ്റത്. 

പുകഴേന്തി എന്ന കുട്ടിക്കാണ് വെടിയേറ്റത്. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുത്തച്ഛന്റെ  വീട്ടിലെത്തിയ കുട്ടി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു വെടിയേറ്റത്. 

രണ്ട് വെടിയുണ്ടകളാണ് വീടിന് നേര്‍ക്ക് വന്നത്. ഒന്ന് വീടിന്റെ ചുമരില്‍ തറച്ചു. രണ്ടാമത്തേത് കുട്ടിയുടെ തലയിലും തറച്ചു. രക്തത്തിൽ കുളിച്ചുകിടന്ന കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തി. നേരത്തെയും സമാനമായ അപകടങ്ങള്‍ ഉണ്ടായതായി നാട്ടുകാര്‍ ആരോപിക്കുന്നു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. . സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com