ബുള്ളറ്റ് താലി /ചിത്രം: ഇന്‍സ്റ്റഗ്രാം
ബുള്ളറ്റ് താലി /ചിത്രം: ഇന്‍സ്റ്റഗ്രാം

വയറുനിറച്ച് ബൈക്ക്! ആവോലി വറുത്തത് മുതല്‍ കൊഞ്ച് ബിരിയാണി വരെ, ഈ നാല് കിലോ ബുള്ളറ്റ് താലി കഴിച്ചാല്‍ റോയല്‍ എന്‍ഫീല്‍ഡ് നേടാം 

നാല് കിലോയോളം ഭക്ഷണം അടങ്ങിയ ബുള്ളറ്റ് താലി കഴിക്കുന്നവര്‍ക്ക് ഒരു റോയല്‍ എന്‍ഫീല്‍ഡാണ് സമ്മാനമായി ലഭിക്കുക
Published on

കൂടുതല്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ വ്യത്യസ്ത പ്രൊമോഷന്‍ പരിപാടികള്‍ ബിസിനസ്സിന്റെ ഭാഗമാണ്. ചലഞ്ചുകളിലൂടെ ആളെ നേടാനുള്ള അവസരം പലരും മുതലെടുക്കാറുമുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് പൂനെയിലെ ഹോട്ടല്‍ ശിവരാജ് മുന്നോട്ടുവച്ചിരിക്കുന്ന ചലഞ്ച്. നാല് കിലോയോളം ഭക്ഷണം അടങ്ങിയ ബുള്ളറ്റ് താലി കഴിക്കുന്നവര്‍ക്ക് ഒരു റോയല്‍ എന്‍ഫീല്‍ഡാണ് സമ്മാനമായി ലഭിക്കുക. 

മട്ടണും മീനും അടക്കമുള്ള 12ഓളം വിഭവങ്ങള്‍ നിറഞ്ഞ താലിയാണ് മത്സരം ജയിക്കാനായി കഴിക്കേണ്ടത്. കൊഞ്ച് ബിരിയാണി, ആവോലി വറുത്തത്, ചിക്കന്‍ സുക്ക, ഡ്രൈ മട്ടണ്‍, മട്ടണ്‍ മസാല തുടങ്ങിയവയാണ് താലിയിലെ വിഭവങ്ങള്‍. ഒരു മണിക്കൂറിനുള്ളില്‍ പ്ലേറ്റ് കാലിയാക്കണമെന്നതാണ് നിബന്ധനകളിലൊന്ന്. 

അഞ്ച് ബുള്ളറ്റ് ബൈക്കുകളാണ് ചലഞ്ചിന്റെ ഭാഗമായി സജ്ജമാക്കിയിട്ടുള്ളത്. അതായത് ചലഞ്ചില്‍ വിജയിക്കുന്ന ആദ്യത്തെ അഞ്ച് പേര്‍ക്കായിരിക്കും ഈ റോയല്‍ സമ്മാനം ലഭിക്കുക. 1.65 ലക്ഷം രൂപയുടെ ബുള്ളറ്റ്, ബൈക്ക് പ്രേമികളുടെ സ്വപ്‌നമാണ്. 

നേരത്തെയും ഇത്തരത്തിലുള്ള രസകരമായ ചലഞ്ചുകള്‍ ശിവരാജ് ഹോട്ടലില്‍ അരങ്ങേറിയിട്ടുണ്ട്. എട്ട് കിലോയുടെ രാവണ്‍ താലി കഴിക്കുന്നവര്‍ക്ക് 5000രൂപ സമ്മാനമാണ് ഇതിനു മുന്‍പ് നടന്നത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com