ആന്ധ്രയില്‍ സ്വകാര്യ ബസ് ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു; 13 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഹരികൃഷ്ണ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്
Bus fire
Bus fire
Updated on
1 min read

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ സ്വകാര്യ ബസ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം.

Bus fire
വന്ദേ ഭാരതില്‍ മോശം ഭക്ഷണം, ഐആര്‍സിടിസിക്ക് 10 ലക്ഷവും കരാറുകാരന് 50 ലക്ഷവും പിഴചുമത്തി റെയില്‍വെ

ഹൈദരാബാദില്‍നിന്ന് പാമുരുവിലേക്ക് പോയ ഹരികൃഷ്ണ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. മാര്‍ക്കാപുരത്തിനു സമീപം വച്ച് ബസ് മണ്ണ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Bus fire
നീരവ് മോദിക്ക് തിരിച്ചടി, ഇന്ത്യയ്ക്ക് കൈമാറരുതെന്ന ഹര്‍ജിയില്‍ ഇടപെടാതെ ലണ്ടന്‍ കോടതി

ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങള്‍ക്കും തീപിടിച്ചു. വാഹനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Summary

13 people were killed after a private travel bus collided with a tipper lorry and caught fire in Andhra Pradesh's Markapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com