യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

മുംബൈയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ടൂറിസറ്റ് ബസിനാണ് തീപിടിച്ചത്. ബസില്‍ മുപ്പത്തിയാറ് യാത്രക്കാരാണ് ഉണ്ടായിരുന്നത്.
Bus Erupts In Flames On Mumbai-Pune Expressway
യാത്രക്കിടെ ബസ് കത്തിയമര്‍ന്നുഎക്സ്
Updated on
1 min read

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈ- പൂനെ എക്‌സ്പ്രസ് വേയില്‍ ഇന്ന് രാവിലെ ബസിന് തീപിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയക്ക്. മുംബൈയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ടൂറിസറ്റ് ബസിനാണ് തീപിടിച്ചത്. ബസില്‍ മുപ്പത്തിയാറ് യാത്രക്കാരാണ് ഉണ്ടായിരുന്നത്.

ടയര്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് യാത്രക്കാരെ ബസില്‍ നിന്ന് ഇറക്കാന്‍ കഴിഞ്ഞു. തീപിടിത്തത്തില്‍ ബസ് പൂര്‍ണമായി കത്തിയമര്‍ന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവരമറിഞ്ഞ് എത്തിയ അഗ്നിശമനസേനാ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് തീയണച്ചത്. രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് എക്‌സ്പ്രസ് വേയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

Bus Erupts In Flames On Mumbai-Pune Expressway
ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

cobra fell on top of the student's umbrella
 wild elephant attack
Elephant Attack
Cobra in apartment
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com