'ദീപാവലി സമ്മാനം'; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 3% കൂട്ടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ദീപാവലിക്ക് മുന്നോടിയായി ഡിഎ വര്‍ധനവിന് അംഗീകാരം നല്‍കിയത്.
da allowance
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി ഫയല്‍ ചിത്രം
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കൂട്ടി. മൂന്ന് ശതമാനം വര്‍ധിപ്പിക്കാനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. 1.19കോടിയിലധികം ആളുകള്‍ക്ക് നേട്ടമാകുന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. ദീപാവലി സമ്മാനാണെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. കഴിഞ്ഞ ജൂലൈ ഒന്ന് മുതല്‍ ഇതിന്റെ നേട്ടം ലഭിക്കും. വര്‍ഷത്തില്‍ രണ്ടുതവണയാണ് ജീവനക്കാരുടെ ഡിഎ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുക. ഇതോടെ മൊത്തം ക്ഷാമബത്ത 63 ശതമാനമായി ഉയര്‍ന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ദീപാവലിക്ക് മുന്നോടിയായി ഡിഎ വര്‍ധനവിന് അംഗീകാരം നല്‍കിയത്. 48.54 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68.71 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രയോജനം ചെയ്യും. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തി എടുത്ത ഈ തീരുമാനത്തിലൂടെ ഖജനാവിന് പ്രതിവര്‍ഷം ഏകദേശം 10,016 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് വരുന്നത്.

ഇതിനുമുന്‍പായി ഒടുവിലത്തെ വര്‍ധന ഏപ്രില്‍ 18-നായിരുന്നു. അന്ന് രണ്ടു ശതമാനം കൂട്ടി. അതോടെ 58 ശതമാനത്തില്‍നിന്ന് 60 ശതമാനമായി. 50.46 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68.27 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നു.

Summary

Cabinet approves 3% DA increase for Central govt employees

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com