Calcutta High Court
കല്‍ക്കട്ട ഹൈക്കോടതി ഫയല്‍

സൈക്കിളില്‍ മൂന്ന് ചാക്ക് അരി കടത്തി!, കേസില്‍ കുടുങ്ങിയത് മൂന്നര പതിറ്റാണ്ട്‌, പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി

ചില അവശ്യ വസ്തുക്കളുടെ ഉത്പാദനം, വിതരണം, വിതരണം, വ്യാപാരം എന്നിവ നിയന്ത്രിക്കാനും നിയന്ത്രിക്കാനും സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് അവശ്യ സാധന നിയമം
Published on

കൊല്‍ക്കത്ത: മൂന്ന് ചാക്ക് അരി കൈവശം വച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട കേസില്‍ മൂന്നര പതിറ്റാണ്ടിന് ശേഷം പ്രതിയെ കുറ്റവിമുക്തനാക്കി കൽക്കട്ട ഹൈക്കോടതി. ലൈസൻസില്ലാതെ സൈക്കിളിൽ മൂന്ന് ചാക്ക് നെല്ല് കൊണ്ടുപോയതിന് മുപ്പത് വർഷം മുമ്പ് അവശ്യവസ്തു നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ചന്ദ്ര മോഹന്‍ റോയ് എന്നയാള്‍ക്ക് മൂന്നര പതിറ്റാണ്ടിന് ശേഷം നീതി ലഭിക്കുന്നത്.

ചില അവശ്യ വസ്തുക്കളുടെ ഉത്പാദനം, വിതരണം, വിതരണം, വ്യാപാരം എന്നിവ നിയന്ത്രിക്കാനും നിയന്ത്രിക്കാനും സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് അവശ്യ സാധന നിയമം. എന്നാല്‍, ചന്ദ്ര മോഹന്‍ റോയ് സൂക്ഷിച്ചിരുന്ന നെല്ല് മറ്റുള്ളവര്‍ക്ക് വില്‍ക്കാനാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജ. അനന്യ ബദ്ധോപദ്ധ്യായ് ഉത്തരവിറക്കിയത്.

1991 ഡിസംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ആറ് മൗണ്ട് അരി (ഏകദേശം 225 കിലോ ) അരി അനധികൃതമായി സൂക്ഷിച്ചെന്ന് ആരോപണത്തിലായാരുന്നു റോയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ ആയില്ലെന്ന് ചൂണ്ടിക്കാട്ടിയ പൊലീസ് ചന്ദ്ര മോഹന്‍ റോയിയുടെ സൈക്കിള്‍ ഉള്‍പ്പെടെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. 1995 ല്‍ കേസില്‍ വിധി പറഞ്ഞ ബലുര്‍ഘട്ടിലെ ദക്ഷിണ ദിനാജ്പൂരിലെ പ്രത്യേക കോടതി ജഡ്ജി ചന്ദ്ര മോഹന്‍ റോയിയെ ആറ് വര്‍ഷം തടവിനും 500 രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.

ഈ വിധി ചോദ്യം ചെയ്ത നടത്തിയ നിയമ പോരാട്ടമാണ് ഇപ്പോള്‍ ചന്ദ്ര മോഹന്‍ റോയിയെ കുറ്റവിമുക്തനാക്കുന്ന വിധിയിലേക്ക് എത്തിച്ചത്. കേസില്‍ നേരത്തെ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചിരുന്നു. എഫ്ഐആറില്‍ പറയുന്ന കുറ്റങ്ങള്‍ ചെയ്‌തെന്ന് വ്യക്തമാക്കുന്ന ഒരു തെളിവും ലഭ്യമായില്ലെന്ന അമിക്കസ് ക്യൂറിയായ അഭിഭാഷകന്‍ മൊനാമി മുഖര്‍ജിയുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. എന്നാല്‍, കേസ് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com