' നേരെചൊവ്വേ തട്ടിപ്പും നടത്താൻ അറിയാത്തവർ'; കോണ്‍ഗ്രസിന്റെ എഐ ചിത്രത്തെ പരിഹസിച്ച് കിരണ്‍ റിജിജു

'രാംലീല മൈതാനം നിറഞ്ഞുകവിഞ്ഞുവെന്ന് കാണിക്കാന്‍ ഉണ്ടാക്കിയ വ്യാജ എഐ ചിത്രം പോലും കോണ്‍ഗ്രസിന് ശരിയായി ചെയ്യാന്‍ കഴിഞ്ഞില്ല!'
'Can't Even Fake It Right": Kiren Rijiju's Swipe At Congress' AI Crowd Post
കോണ്‍ഗ്രസിന്റെ എഐ ചിത്രത്തെ പരിഹസിച്ച് കിരണ്‍ റിജിജു
Updated on: 
1 min read

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ഇന്ത്യാസഖ്യം നടത്തിയ റാലിയിലെ ആള്‍ക്കൂട്ടത്തിന്റെ ചിത്രം എഐ നിര്‍മിച്ചതാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. സാമൂഹിക മാധ്യമത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവച്ചുകൊണ്ടുള്ള ചിത്രത്തെ പരിഹിസിച്ചാണ റിജിജു രംഗത്തെത്തിയത്. 'രാംലീല മൈതാനം നിറഞ്ഞുകവിഞ്ഞുവെന്ന് കാണിക്കാന്‍ ഉണ്ടാക്കിയ വ്യാജ എഐ ചിത്രം പോലും കോണ്‍ഗ്രസിന് ശരിയായി ചെയ്യാന്‍ കഴിഞ്ഞില്ല!' തെലങ്കാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി പങ്കുവെച്ച ചിത്രം ചേര്‍ത്തുകൊണ്ട് കിരണ്‍ റിജിജു എക്‌സില്‍ കുറിച്ചു.

കോണ്‍ഗ്രസ് പങ്കുവച്ച ചിത്രം എഐ നിര്‍മിതമാണെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്തുവന്നു. റാലി നടന്ന വേദിയിലെ രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും ചിത്രങ്ങള്‍ എ.ഐ ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്നും ഇത് യഥാര്‍ത്ഥ റാലി വേദിയുമായി വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നുമാണ് ആളുകള്‍ പറയുന്നത്

ഇന്ത്യാസഖ്യത്തിന്റെ റാലി പൂര്‍ണപരാജയമാണെന്ന് ബിജെപി അഭിപ്രായപ്പെട്ടിരുന്നു. പ്രതിപക്ഷപാര്‍ട്ടികള്‍ അവകാശപ്പെട്ടതിന്റെ അടുത്തുപോലും ആളുകള്‍ ഉണ്ടായിരുന്നില്ലെന്നും മൈതാനത്തിന്റെ 40 ശതമാനവും വിജനമായിരുന്നെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തില്‍ 10 ലക്ഷം ആളുകള്‍ പങ്കെടുക്കുമെന്നായിരുന്നു കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ മൈതാനത്തിന്റെ 40 ശതമാനവും ശൂന്യമായിരുന്നെന്ന് ബിജെപി എംപിയും വക്താവുമായ സംബിത് പാത്ര പറഞ്ഞു.

എന്നാല്‍, റാലി വലിയ വിജയമായിരുന്നുവെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. 'റാലി വന്‍ വിജയമായിരുന്നു. ജനപങ്കാളിത്തം കണ്ട് ബിജെപി നിരാശരായിരിക്കുകയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന് രാജി വയ്‌ക്കേണ്ടി വരും' അഭിഷേക് മനു സിങ്വി പറഞ്ഞു. ഗ്യാനേഷ് കുമാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ അദ്ദേഹം രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞു.

Summary

'Can't Even Fake It Right": Kiren Rijiju's Swipe At Congress' AI Crowd Post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER