പഴക്കം ചെന്ന വാഹനങ്ങളുടെ നിരോധനം; ഒരു പഠനവും നടത്തിയിട്ടില്ലെന്ന് സമ്മതിച്ച് എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍

ഡല്‍ഹി-എന്‍സിആറില്‍ പഴക്കം ചെന്ന വാഹനങ്ങള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് മലിനീകരണത്തെക്കുറിച്ച് ഒരു ഗവേഷണമോ പഠനമോ നടത്തിയിട്ടില്ലെന്ന് എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍ (സിഎക്യുഎം)
overage vehicle ban
CAQM admits no research has been done behind overage vehicle ban
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആറില്‍ പഴക്കം ചെന്ന വാഹനങ്ങള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് മലിനീകരണത്തെക്കുറിച്ച് ഒരു ഗവേഷണമോ പഠനമോ നടത്തിയിട്ടില്ലെന്ന് എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍ (സിഎക്യുഎം). പരിസ്ഥിതി പ്രവര്‍ത്തകന്‍ അമിത് ഗുപ്ത സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും മൂലമുണ്ടാകുന്ന മലിനീകരണത്തിന്റെ ആഘാതത്തെ കുറിച്ച് ഗവേഷണമോ പഠനമോ നടത്തിയിട്ടില്ലെന്ന് സിഎക്യുഎം സമ്മതിക്കുന്നത്.

'എന്‍ഡ്-ഓഫ്-ലൈഫ്' (ഇഒഎല്‍) വാഹനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ വര്‍ധമാന്‍ കൗശിക് vs യൂണിയന്‍ ഓഫ് ഇന്ത്യ & ഒആര്‍എസ് എന്ന കേസില്‍ നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെ ഉത്തരവില്‍ നിന്നും എംസി മേത്ത vs യൂണിയന്‍ ഓഫ് ഇന്ത്യ & ഒആര്‍എസ് എന്ന കേസില്‍ സുപ്രീം കോടതിയുടെ ഉത്തരവില്‍ നിന്നുമാണ് ഉരുത്തിരിഞ്ഞതെന്നും കമ്മീഷന്‍ പറഞ്ഞു. നിരോധനത്തിന് അടിസ്ഥാനമായി മറ്റേതെങ്കിലും ഗവേഷണങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് വിശദീകരണം.

കഴിഞ്ഞമാസം ഡല്‍ഹിയിലെ പമ്പുകള്‍ ഇത്തരം പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് പെട്രോളോ ഡീസലോ നല്‍കരുതെന്ന നിര്‍ദ്ദേശം നടപ്പിലാക്കുന്നത് ഒക്ടോബര്‍ 31 വരെ സിഎക്യുഎം നിര്‍ത്തിവച്ചിരുന്നു. ജൂലൈ ഒന്നു മുതല്‍ ഇത് നടപ്പിലാക്കുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ വെല്ലുവിളികള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് നടപടി. ഏത് സംസ്ഥാനത്താണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നത് പരിഗണിക്കാതെ തന്നെ, 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും എന്‍ഡ്-ഓഫ്-ലൈഫ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

overage vehicle ban
'മന്‍ കി ബാത്തി'ലൂടെ കോളടിച്ച് ആകാശവാണി, ഇതുവരെ നേടിയത് 34 കോടി

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഡല്‍ഹിയില്‍ ഇത്തരത്തില്‍ 62 ലക്ഷം വാഹനങ്ങളുണ്ട്. അതില്‍ 41 ലക്ഷവും ഇരുചക്ര വാഹനങ്ങളാണ്. എന്‍സിആറില്‍ ഉടനീളം ഏകദേശം 44 ലക്ഷം വാഹനങ്ങളാണ് ഉള്ളത്. ഇവയില്‍ ഭൂരിഭാഗവും ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍, സോനിപത്ത് എന്നിവിടങ്ങളിലാണ്. ഓട്ടോമേറ്റഡ് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ (ANPR) കാമറകള്‍ സ്ഥാപിച്ച ശേഷം നവംബര്‍ 1 മുതല്‍ ഡല്‍ഹിയിലെ ഇന്ധന നിരോധനം ഈ അഞ്ച് ഉയര്‍ന്ന വാഹന സാന്ദ്രതയുള്ള NCR ജില്ലകളില്‍ ഒരേസമയം ആരംഭിക്കുമെന്ന് ജൂലൈയിലെ ഉത്തരവില്‍ പറഞ്ഞിരുന്നു. അടുത്ത വര്‍ഷം ഏപ്രില്‍ 1 മുതല്‍ മുഴുവന്‍ NCR ജില്ലകളിലേക്കും നിരോധനം വ്യാപിപ്പിക്കും.

overage vehicle ban
മോദി പ്രധാനമന്ത്രിയായത് വോട്ട് മോഷണത്തിലൂടെയെന്ന് തെളിയിക്കും; വിഡിയോ ഡാറ്റ പങ്കുവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുല്‍ ഗാന്ധി
Summary

CAQM admits no research has been done behind overage vehicle ban

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com