

ബംഗളൂരു: ദേശീയതല പ്രവേശന പരീക്ഷയായ ക്യാറ്റ് 2022 (കോമൺ അഡ്മിഷൻ ടെസ്റ്റ്) നവംബർ 27ന് നടക്കും. ഐ ഐ എമ്മുകളിലും രാജ്യത്തുടനീളമുള്ള ബി-സ്‌കൂളുകളിലും മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്കുമുള്ള പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആഗസ്റ്റ് മൂന്നു മുതൽ ആരംഭിക്കും. ഇക്കൊല്ലത്തെ പരീക്ഷ നടത്തുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്-ബാംഗ്ലൂർ ആണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
100 മാർക്കിന്റെ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളും വെർബൽ എബിലിറ്റി റീഡിങ്, കോംപ്രിഹെൻഷൻ, ഡാറ്റ ഇന്റർപ്രെട്ടേഷൻ, ലോജിസ്റ്റിക്കൽ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നിവയിൽ നിന്നുള്ള ചോദ്യങ്ങളുമായി മൂന്നു മണിക്കൂർ ദൈർഘ്യമുള്ളതാണ് പരീക്ഷ. ഔദ്യോഗിക വെബ്സൈറ്റ് ആയ http://iimcat.ac.inലൂടെ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. ഒക്ടോബർ 27 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അപേക്ഷാ നടപടികൾ സെപ്റ്റംബർ 14 വൈകീട്ട് അഞ്ചു മണിയോടെ അവസാനിക്കും.
അഹമ്മദാബാദ്, അമൃത്‌സർ, ബാംഗ്ലൂർ, ബോധ് ഗയ, കൽക്കട്ട, ഇൻഡോർ, ജമ്മു, കാശിപൂർ, കോഴിക്കോട്, ലഖ്‌നോ, നാഗ്പൂർ, റായ്പൂർ, റാഞ്ചി, റോഹ്തക്, സമ്പൽപൂർ, ഷില്ലോങ്, സിർമൗർ, തിരുച്ചിറപ്പള്ളി, ഉദയ്പൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലെ ഐ ഐ എമ്മുകളിൽ ബിരുദാനന്തര ബിരുദ, സഹ മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് കാറ്റ് അനിവാര്യമാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates