

ബംഗളൂരു; ബന്നാര്‍ഘട്ടയില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി തിളച്ച എണ്ണപ്പാത്രത്തില്‍ വീണ് മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഓടിച്ച യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. പരിക്കേറ്റ യുവാക്കള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. ലേണേഴ്‌സ് ബോര്‍ഡ് വെച്ച കാര്‍ നിയന്ത്രണം നഷ്ടമായി ഹോട്ടലിലേക്ക് ഇടിച്ചുകയറുകയും അവിടെ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാര്‍ക്ക് തിളച്ച എണ്ണപ്പാത്രത്തിലേക്ക് വീണ് പരിക്കേല്‍ക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതിയാണ് കാര്‍ ഓടിച്ചിരുന്നതെന്നും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്നുമാണ് പൊലീസ് പറയുന്നത്.
ബസവരാജ്, മുനികൃഷ്ണ, മഞ്ചേഷ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അപകടത്തിന് പിന്നാലെ യുവതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അപകടത്തിന് പിന്നാലെ യുവതിയുടെ കാര്‍ അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates