വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി സന്ദീപ് ഘോഷ്-ആശിഷ് പാണ്ഡെ കൂട്ടുകെട്ട് പണം സമ്പാദിച്ചു; നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് സിബിഐ

സന്ദീപ് ഘോഷിന്റെയും ആശിഷ് പാണ്ഡെയുടേയും ബാങ്ക് അക്കൗണ്ടുകള്‍ സിബിഐ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്
sandip ghosh
സന്ദീപ് ഘോഷ് എഎൻഐ
Updated on
1 min read

കൊല്‍ക്കത്ത: യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് സിബിഐ. മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷും ഹൗസ് സ്റ്റാഫ് ആശിഷ് പാണ്ഡെയും അടങ്ങുന്ന അച്ചുതണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കി പണം സമ്പാദിച്ചുവെന്നാണ് കണ്ടെത്തല്‍.

എളുപ്പത്തില്‍ വിജയിക്കാനായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കി ആശിഷ് പാണ്ഡെ വഴിയാണ് സന്ദീപ് ഘോഷ് പണം സമ്പാദിച്ചിരുന്നത്. പാണ്ഡെയെ ചോദ്യം ചെയ്തപ്പോഴാണ് സിബിഐക്ക് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ആശിഷ് പാണ്ഡെയുടെ നിര്‍ദേശാനുസരണമാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ വിജയത്തില്‍ സന്ദീപ് ഘോഷ് തീരുമാനമെടുത്തിരുന്നത്.

സന്ദീപ് ഘോഷിന്റെയും ആശിഷ് പാണ്ഡെയുടേയും ബാങ്ക് അക്കൗണ്ടുകള്‍ സിബിഐ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇതില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കു പുറമെ സന്ദീപ് ഘോഷിന് സ്വാധീനമുള്ള വെസ്റ്റ് ബംഗാള്‍ മെഡിക്കല്‍ കൗണ്‍സിലിലെ ഏതാനും പേരും സിബിഐയുടെ നിരീക്ഷണത്തിലാണ്. ക്രമക്കേടില്‍ ഇവര്‍ക്കും പങ്കാളിത്തമുണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തല്‍.

ബംഗാളിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ 10 ഡോക്ടര്‍മാരെ പുറത്താക്കിയിരുന്നു. കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ വിശ്വസ്തരും അടുപ്പക്കാരുമായ ഡോക്ടര്‍മാരെയാണ് പുറത്താക്കിയത്. ഇവരില്‍ സീനിയര്‍ റസിഡന്റ്‌സ്, ഇന്റേണ്‍സ് തുടങ്ങിയവരും ഉള്‍പ്പെടുന്നതായി മെഡിക്കല്‍ കോളജ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. ഹൗസ് സ്റ്റാഫ് ആശിഷ് പാണ്ഡെ, മറ്റൊരു ഹൗസ് സ്റ്റാഫായ വനിതാ ഡോക്ടര്‍ ആയുഷി താപ എന്നിവര്‍ പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

PA Mohammed Riyas
Jude Anthany Joseph
Asish Banerjee
medical examination paper leak controversy now surfaced in Odisha
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com