

കൊല്‍ക്കത്ത: ചോദ്യത്തിന് കോഴ ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐയ്ക്ക് ലോക്പാലിന്റെ അനുമതി. നാല് ആഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് നിര്‍ദേശം. നവംബര്‍ 12 ന് ലോക്പാലിന്റെ ഫുള്‍ ബെഞ്ച് യോഗമാണ് ബന്ധപ്പെട്ട കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. കുറ്റപത്രത്തിന്റെ പകര്‍പ്പ് സമര്‍പ്പിക്കാനും ലോക്പാല്‍ സിബിഐക്ക് നിര്‍ദേശം നല്‍കി.
വ്യവസായി ഗൗതം അദാനി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് മെഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം. ബിജെപി എംപിയായിരുന്ന നിഷികാന്ത് ദുബെയുടെ പരാതിയിലാണ് മഹുവയ്ക്കെതിരെ സിബിഐ അന്വേഷണം ആരംഭിച്ചത്. അഡ്വ. ദെഹദ്രായുടെ ആരോപണങ്ങള്‍ അടിസ്ഥാനമാക്കി മഹുവയ്‌ക്കെതിരേ ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെയാണ് ലോക്പാലിന് പരാതിനല്‍കുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി സിബിഐ മഹുവയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പരാതിയില്‍ സി.ബി.ഐ.ക്ക് രേഖാമൂലം മറുപടിനല്‍കുകയും ചെയ്തിരുന്നു. കേസില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ സിബിഐ ജൂലൈ അവസാനം ലോക്പാലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
കോഴ ആരോപണം ലോക്സഭാ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മഹുവയെ കഴിഞ്ഞ വര്‍ഷം സഭയില്‍നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അവര്‍ ബിജെപിയുടെ അമൃത റോയിയെ പരാജയപ്പെടുത്തി കൃഷ്ണനഗര്‍ സീറ്റ് നിലനിര്‍ത്തുകയും ചെയ്തിരുന്നു.
CBI gets Lokpal nod to submit chargesheet against Trinamool MP Mahua Moitra in 'cash for query' case
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates