ആറാം ക്ലാസുകാര്‍ക്ക് ആശ്വാസം; സിബിഎസ്ഇ ത്രിഭാഷ നയത്തില്‍ ഇളവ് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം

അധ്യയന വര്‍ഷത്തിന്റെ പകുതിയില്‍ വെച്ച് പെട്ടെന്ന് ഭാഷ മാറ്റാന്‍ കുട്ടികളോട് ആവശ്യപ്പെടുന്നത് അവരുടെ പഠനത്തെയും മാനസികാവസ്ഥയെയും ബാധിക്കും എന്ന മാതാപിതാക്കളുടെ ആശങ്ക കോടതി കണക്കിലെടുത്തു
supreme Court
supreme CourtCenter-Center-Chennai
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: സിബിഎസ്ഇ ത്രിഭാഷ പദ്ധതി പ്രകാരമുള്ള മൂല്യനിര്‍ണയത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഇളവ് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം. ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഇളവ് ആറാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും അനുവദിക്കണമെന്ന് സിബിഎസ്ഇയോടും കേന്ദ്രസര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു. ത്രിഭാഷ പദ്ധതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടല്‍.

ആറാം ക്ലാസ് വിദ്യാര്‍ഥികളെ ത്രിഭാഷ പദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്ന കോടതിയുടെ മുന്‍ നിര്‍ദേശത്തെ കുറിച്ച വിശദമായ ചര്‍ച്ച നടന്നതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ആകെ 28,819 സ്‌കൂളുകളില്‍ 1.2% ഒഴികെ ബാക്കിയുള്ളവ ഇത് പാലിക്കുന്നുണ്ടെന്നും, പാഠപുസ്തകങ്ങളും പഠന സാമഗ്രികളും ലഭ്യമാണെന്നും, വിദ്യാര്‍ഥികള്‍ ഈ പദ്ധതി തെരഞ്ഞെടുത്തതായും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം തന്നെ ആറാം ക്ലാസില്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കണമെന്നും കേന്ദ്രം അഭ്യര്‍ഥിച്ചു.

അധ്യയന വര്‍ഷത്തിന്റെ പകുതിയില്‍ വെച്ച് പെട്ടെന്ന് ഭാഷ മാറ്റാന്‍ കുട്ടികളോട് ആവശ്യപ്പെടുന്നത് അവരുടെ പഠനത്തെയും മാനസികാവസ്ഥയെയും ബാധിക്കും എന്ന മാതാപിതാക്കളുടെ ആശങ്ക കോടതി കണക്കിലെടുത്തു. മാര്‍ച്ച് മാസത്തിലാണ് നയം വിജ്ഞാപനം ചെയ്തതെന്ന് ചൂണ്ടിക്കാണിച്ച കോടതി ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ആറാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും ഏഴാം ക്ലാസുകാരുടെ അതേ ആനുകൂല്യം ലഭിക്കുന്നതിനായി ഇതൊരു 'സോഫ്റ്റ് ലോഞ്ച്' ആയി നടപ്പിലാക്കാമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.

Summary

CBSE big update: Big relief for students as Supreme Court gives major relaxation to Class 6th children

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com