സിബിഎസ്ഇ പരീക്ഷ: പ്രൈവറ്റ് വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു, വിശദാംശങ്ങള്‍ 

പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയ്ക്കായി പ്രൈവറ്റ് വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ സിബിഎസ്ഇ ആരംഭിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയ്ക്കായി പ്രൈവറ്റ് വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ സിബിഎസ്ഇ ആരംഭിച്ചു. ഒക്ടോബര്‍ 11 വരെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (cbse.gov.in.)   ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 

2024 ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായാണ് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ നടത്തുക. പിഴയോടെ ഒക്ടോബര്‍ 19 വരെയും അപേക്ഷിക്കാവുന്നതാണ്. 2000 രൂപയാണ് പിഴയായി ഈടാക്കുക. അഞ്ചു വിഷയങ്ങള്‍ക്ക് 1500 രൂപയാണ് പരീക്ഷാഫീസ്. 

തുടര്‍ന്നുള്ള ഓരോ അധിക വിഷയത്തിനും 300 രൂപ പ്രത്യേകമായി നല്‍കണം.  ഇംപ്രൂവ്‌മെന്റ്, കംപാര്‍ട്ട്‌മെന്റ്, പരീക്ഷകള്‍ക്കും 300 രൂപയാണ് ഫീസ്. 100 രൂപയാണ് പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് നല്‍കേണ്ടത്. ഫെബ്രുവരി 15ന് ആരംഭിച്ച് ഏപ്രില്‍ 10ന് തീരുന്ന രീതിയിലാണ് പരീക്ഷാ ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്. 55 ദിവസം നീണ്ടുനില്‍ക്കുന്നതാണ് പരീക്ഷാ കാലയളവ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER