

കൊച്ചി: സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. രാജ്യത്താകെ 43ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. പരീക്ഷ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. ഇളവ് അനുവദിക്കില്ലെന്നും നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്നും ബോര്‍ഡ് നിര്‍ദേശിച്ചു.
രാവിലെ പത്തരമുതല്‍ ഒന്നരവരെ ഒറ്റഷിഫ്റ്റിലായാണ് പരീക്ഷ. ചോദ്യപേപ്പര്‍ വായിച്ചുനോക്കുന്നതിനായി വിദ്യാര്‍ഥികള്‍ പതിനഞ്ച് മിനിറ്റ് അധികമായി ലഭിക്കും. 25 ലക്ഷത്തിലധികം (25,08,319) വിദ്യാര്‍ഥികള്‍ പത്താം ക്ലാസ് പരീക്ഷയ്ക്കും, 18 ലക്ഷത്തിലധികം (18,59,551) വിദ്യാര്‍ഥികള്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കുമായി അപേക്ഷിച്ചിട്ടുണ്ട്.
അധ്യയന വര്‍ഷം 10-ാം ക്ലാസില്‍ ആദ്യ ശ്രമം നടത്തുന്നവര്‍ ഇന്നു മുതല്‍ തുടങ്ങുന്ന മെയിന്‍ പരീക്ഷ കര്‍ശനമായി എഴുതണമെന്ന് സിബിഎസ്ഇ വ്യക്തമാക്കി. മെയിന്‍ പരീക്ഷ എഴുതാതെ നേരിട്ട് രണ്ടാം പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന വിദ്യാര്‍ഥികളുടെ അപേക്ഷ സിബിഎസ്ഇ തള്ളി. ഈ വര്‍ഷം മുതലാണ് ഇരട്ട പരീക്ഷ സമ്പ്രദായം പ്രാബല്യത്തിലാകുന്നത്. ആദ്യഘട്ട പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞവര്‍ക്ക് ഫലം മെച്ചപ്പെടുത്താനുള്ള അവസരം എന്ന നിലയിലാണ് രണ്ടാംഘട്ട പരീക്ഷ നടത്തുന്നത്. സയന്‍സ്, മാത്തമാറ്റിക്‌സ്, സോഷ്യല്‍ സയന്‍സ്, ഭാഷകള്‍ എന്നിവയുള്‍പ്പെടെ മൂന്ന് വിഷയങ്ങള്‍ വരെ രണ്ടാമത്തെ പരീക്ഷയില്‍ എഴുതാവുന്നതാണ്.
വിദ്യാര്‍ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ രാവിലെ 10 മണിക്ക് മുമ്പായി എത്തണമെന്നും ഡ്രസ്സ് കോഡ് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ബോര്‍ഡ് അറിയിച്ചു. അതേസമയം പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായുള്ള സമൂഹമാധ്യമങ്ങളിലെ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates