കേരളത്തിലും നിലവാരത്തില്‍ മുന്നില്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍; എന്‍സിഇആര്‍ടി സര്‍വേ റിപ്പോര്‍ട്ട്

ഗ്രേഡ് 3 ലെവലില്‍ 89,905 വിദ്യാര്‍ത്ഥികളില്‍ നടത്തിയ സര്‍വേയില്‍ സിബിഎസ്ഇ വിദ്യാര്‍ത്ഥികളുടെ മികവ് നിലവാരം ദേശീയ ശരാശരിക്ക് സമാനമായിരുന്നു.
CBSE students outperform rest of India in academic assessment
പ്രതീകത്മക ചിത്രം Express Illustrations
Updated on
2 min read

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ മറ്റ് സിലബസുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ അപേക്ഷിച്ച് അക്കാദമിക് തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. എന്‍സിഇആര്‍ടി രാജ്യവ്യാപകമായി നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്.

രാജ്യത്തെ 3, 6, 9 ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തില്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ പ്രൈമറി തലത്തില്‍ മറ്റ് സിലബസുകളിലെ കുട്ടികളുമായി തുല്യപ്രകടനം കാഴ്ചവയ്ക്കുന്നു. എന്നാല്‍ ഉയര്‍ന്ന ക്ലാസുകളിലേക്ക് മാറുമ്പോള്‍ സിബിഎസ്ഇ കുട്ടികള്‍ മറ്റുള്ളവരേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായും രേഖകള്‍ പറയുന്നു.

CBSE students outperform rest of India in academic assessment
'75 വയസ്സ് തികഞ്ഞാല്‍ വഴി മാറണം'; നേതാക്കള്‍ വിരമിക്കണമെന്ന് മോഹന്‍ ഭാഗവത്; മോദിയെ ലക്ഷ്യമിട്ടെന്ന് പ്രതിപക്ഷം

കഴിഞ്ഞ വര്‍ഷം 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വിദ്യാഭ്യാസ മന്ത്രാലയത്തിന് വേണ്ടി എന്‍സിഇആര്‍ടി നടത്തിയ 'പരക്ഷ രാഷ്ട്രീയ സര്‍വേക്ഷന്‍ 2024' അടുത്തിടെ പരസ്യമാക്കി. 47,390 സിബിഎസ്ഇഅഫിലിയേറ്റഡ് സ്‌കൂളുകളില്‍ നിന്നുള്ള ആകെ 3,97,719 വിദ്യാര്‍ഥികളും 14,144 അധ്യാപകരും സര്‍വേയില്‍ പങ്കെടുത്തു. രാജ്യവ്യാപകമായി 74,229 സ്‌കൂളുകളില്‍ നിന്നുള്ള 21,15,022 വിദ്യാര്‍ഥികളും 2,70,424 അധ്യാപകരും സര്‍വേയുടെ ഭാഗമായി. സിബിഎസ്ഇ സംവിധാനത്തില്‍ കേരളത്തിലും ഗോവയിലും ഉള്ള സ്‌കൂളുകള്‍ മറ്റ് സംസ്ഥാനങ്ങളിലെ സ്‌കൂളുകളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍, പുതുച്ചേരിയിലും സിക്കിമിലും ഉള്ള സ്‌കൂളുകള്‍ ഏറ്റവും താഴ്ന്ന പ്രകടനം കാഴ്ചവച്ചതായി ഡാറ്റ കാണിക്കുന്നു.

ഗ്രേഡ് 3 ലെവലില്‍ 89,905 വിദ്യാര്‍ഥികളില്‍ നടത്തിയ സര്‍വേയില്‍ സിബിഎസ്ഇ വിദ്യാര്‍ഥികളുടെ മികവ് നിലവാരം ദേശീയ ശരാശരിക്ക് സമാനമായിരുന്നു. ഭാഷ പരീക്ഷകളില്‍ 64%, ഗണിതത്തില്‍ 60% എന്നിങ്ങനെയാണ് കണക്കുകള്‍. എന്നാല്‍ ഉയര്‍ന്ന ക്ലാസുകളിലേക്ക് പോകുമ്പോള്‍ പ്രകടന മികവ് ഉയരുന്നതായും സര്‍വേയില്‍ കണ്ടെത്തി.

ഗ്രേഡ് 6 ലെവലില്‍ 1,34,594 വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തില്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ മറ്റ് സിലബസുകളില്‍ പഠിക്കുന്ന സമപ്രായക്കാരെ മറികടന്നു. ഗണിതത്തില്‍ ഈ അന്തരം 13 ശതമാനമാണ്. ദേശീയ ശരാശരി 46 ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ 59 ശതമാനം പോയിന്റ് നിലനിര്‍ത്തി. ഭാഷ വിഷയങ്ങളില്‍ ദേശീയ ശരാശരി 57% കാണിച്ചപ്പോള്‍ സിബിഎസ്ഇ വിദ്യാര്‍ഥികളുടെ മികവ് 68 ശതമാനമായിരുന്നു, കൂടാതെ ദി വേള്‍ഡ് എറൗണ്ട് അസ് (ഭൂമിശാസ്ത്രം, ചരിത്രം, ശാസ്ത്ര സാങ്കേതിക വിദ്യ എന്നിവ ഉള്‍പ്പെടുന്നു) എന്ന വിഭാഗത്തില്‍ ദേശീയ ശരാശരി 49%, സിബിഎസ്ഇ വിദ്യാര്‍ഥികളുടേത് 58 ശതമാനവുമാണ്.

CBSE students outperform rest of India in academic assessment
ജനിച്ചയുടനെ കുഞ്ഞിനെ അരലക്ഷം രൂപയ്ക്ക് വിറ്റു, അമ്മയും മുത്തശ്ശിയും അറസ്റ്റില്‍

സര്‍വേയില്‍ ഗ്രേഡ് 9 ലെവലില്‍ 1,73,220 വിദ്യാര്‍ത്ഥികളാണ് ഉള്‍പ്പെട്ടത്. ഗ്രേഡ് 9ല്‍ എത്തിയപ്പോള്‍ സിബിഎസ്ഇ വിദ്യാര്‍ഥികളുടെ അക്കാദമിക് മികവ് വലിയ നിലയില്‍ ഉയര്‍ന്നതായാണ് കാണിച്ചത്. സിബിഎസ്ഇ വിദ്യാര്‍ഥികളില്‍ 69% പേര്‍ക്ക് ഭാഷയില്‍ മികവ് കാണിച്ചു. ദേശീയതലത്തില്‍ ഇത് 54% ആണ്. ഗണിതത്തില്‍ 47% പേര്‍ മികച്ച നിലവാരം കാണിച്ചപ്പോള്‍ ദേശീയ ശരാശരി 37% ആയിരുന്നു. ശാസ്ത്രത്തിലും സാമൂഹിക ശാസ്ത്രത്തിലും സിബിഎസ്ഇ വിദ്യാര്‍ഥികള്‍ ദേശീയ ശരാശരിയേക്കാള്‍ ഒമ്പത് ശതമാനം പോയിന്റുകള്‍ കൂടുതല്‍ നേടി.

സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രകടനം മെച്ചപ്പെടുത്തേണ്ടതിന്റെയും സംസ്ഥാന സിലബസുകളിലെ നിലവാരം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാണിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കായി സുരക്ഷിതവും സൗഹൃദപരവുമായ സ്‌കൂള്‍ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയാണ് റിപ്പോര്‍ട്ടില്‍ നിന്ന് മനസിലാകുന്നതെന്ന് പഠനം പറയുന്നു.

Summary

CBSE students outperform rest of India in academic assessment, NCERT survey finds

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com