ഈ വര്‍ഷം മുതല്‍ സിബിഎസ്ഇ പത്താം ക്ലാസില്‍ വാര്‍ഷിക പരീക്ഷ രണ്ടുഘട്ടം

ആദ്യഘട്ട പരീക്ഷ ഫെബ്രുവരിയിലും രണ്ടാംഘട്ട പരീക്ഷ മേയിലും ആയിരിക്കും
CBSE to conduct Class 10 Board Exams twice a year from 2026
സിബിഎസ്ഇ പത്താം ക്ലാസിൽ വാർഷിക പരീക്ഷ രണ്ടു ഘട്ടം
Updated on
1 min read

ന്യൂഡല്‍ഹി: ഈ അധ്യായന വര്‍ഷം മുതല്‍ പത്താം ക്ലാസില്‍ രണ്ട് ഘട്ടമായി വാര്‍ഷിക പരീക്ഷ നടത്താന്‍ സിബിഎസ്ഇ. ആദ്യഘട്ട പരീക്ഷ ഫെബ്രുവരിയിലും രണ്ടാംഘട്ട പരീക്ഷ മേയിലും ആയിരിക്കും. മാര്‍ക്ക് മെച്ചപ്പെടുത്താന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് മേയില്‍ നടക്കുന്ന രണ്ടാംഘട്ട പരീക്ഷയെഴുതാം. ആദ്യത്തെ പരീക്ഷ എല്ലാ വിദ്യാര്‍ഥികളും നിര്‍ബന്ധമായിും എഴുതണം.

ആദ്യ പരീക്ഷയുടെ ഫലം ഏപ്രിലിലും രണ്ടാമത്തെ പരീക്ഷാഫലം ജൂണിലും പ്രസിദ്ധീകരിക്കും. ഒരു തവണ മാത്രമായിരിക്കും ഇന്റേണല്‍ അസസ്‌മെന്റ്. രണ്ടാം ഘട്ട പരീക്ഷ ഓപ്ഷനലായിരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.

CBSE to conduct Class 10 Board Exams twice a year from 2026
'ചിലര്‍ക്ക് മോദിയാണ് വലുത്', പറക്കാന്‍ ആരുടെയും അനുമതി വേണ്ടെന്ന് തരൂര്‍; ഭിന്നത രൂക്ഷമാകുന്നു
CBSE to conduct Class 10 Board Exams twice a year from 2026
വാഹനത്തിന്റെ പഴക്കം ഇനി പ്രശ്‌നമാണ്, പമ്പില്‍ നിന്ന് ഇന്ധനം ലഭിക്കില്ല

സാമൂഹിക ശാസ്ത്രം, ശാസ്ത്രം, ഗണിതം, ഭാഷകള്‍ എന്നിവയില്‍ നിന്നുള്ള ഏതെങ്കിലും മൂന്ന് വിഷയങ്ങളില്‍ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമുണ്ടാകും. മൂല്യനിര്‍ണയത്തിലെ ആവര്‍ത്തനം കുറയ്ക്കുന്നതിനും മൂല്യനിര്‍ണയം കാര്യക്ഷമമാക്കുന്നതിനും ഈ മാറ്റം സഹായകമാകുമെന്നാണ് സിബിഎസ്ഇയുടെ വിലയിരുത്തല്‍.

Summary

The Central Board of Secondary Education (CBSE) has announced that, from 2026, Class 10 board exams will be conducted in two phases each year. The first phase will take place in February–March, and the second in May. Students have the option to attend either one of the exams or both exams. The best score will be considered for their final result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com