

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബിജെപി വക്താവിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇന്ത്യാസഖ്യ നേതാക്കള്‍. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളെ കുറിച്ചുള്ള ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. ഇന്ത്യാസഖ്യ നേതാക്കള്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
'വോട്ട് ചെയ്യാനുള്ള അവകാശം ഒരു പൗരന് ഭരണഘടന നല്‍കുന്ന ഏറ്റവും മൗലികമായ അവകാശമാണ്. ജനാധിപത്യം അതിനെ ആശ്രയിച്ചിരിക്കുന്നു. അത് സംരക്ഷിക്കാനുള്ള സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച പ്രധാന ചോദ്യങ്ങള്‍ക്കൊന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മറുപടി പറഞ്ഞില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കണമായിരുന്നു. അതിന് പകരം അദ്ദേഹം രാഷ്ട്രീയപാര്‍ട്ടികളോട് ചോദ്യങ്ങള്‍ ചോദിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം അവശേഷിക്കെ, രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാതെ എന്തിനാണ് ഇത്ര ധൃതിയില്‍ എസ്‌ഐആര്‍ നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുക എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ കടമയാണ് ഗൊഗോയ് പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ നിന്ന് 18,000 വോട്ടര്‍മാരെ ഒഴിവാക്കിയെന്ന പരാതിയുമായി സമാജ് വാദി പാര്‍ട്ടി സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടും നടപടിയെടുത്തില്ലെന്ന് രാംഗോപാല്‍ യാദവ് പറഞ്ഞു. എന്നാല്‍, രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് സത്യവാങ്മൂലം നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുന്നത്. '2022-ലെ യുപി തെരഞ്ഞെടുപ്പില്‍, എസ്പി വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നല്‍കിയിരുന്നു, എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല,' അദ്ദേഹം പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കില്‍ ലോക്‌സഭ പിരിച്ചുവിടണമെന്ന് ടിഎംസി നേതാവ് മഹുവ മൊയ്ത്ര പറഞ്ഞു. ഇതിനെതിരെ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെയും ഇപ്പോഴത്തെ തെരഞ്ഞെുടപ്പ് കമ്മീഷണര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് മൊയ്ത്ര പറഞ്ഞു. ബിജെപി വക്താവിനെ പോലെയാണ് തെരഞ്ഞെടുപ്് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യ സഖ്യ നേതാക്കള്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
