കോവിഡ് വ്യാപനം കുറയുന്നില്ല, കേരളത്തിലേക്ക് കേന്ദ്ര സംഘം; മൂന്ന് ദിവസത്തിനകം 50ലക്ഷം വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് 

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയച്ച് കേന്ദ്രസര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന് പുറമേ അരുണാചല്‍ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഡ്, മണിപ്പൂര്‍ എന്നി സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്രസംഘത്തെ അയച്ചത്. കോവിഡ് വ്യാപനം വിലയിരുത്തുന്നതിനും രോഗപ്പകര്‍ച്ച തടയുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നേരിട്ട് നല്‍കുന്നതിനുമാണ് കേന്ദ്രസംഘം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എത്തുന്നത്.

മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞിട്ടും കേരളത്തില്‍ കാര്യമായ മാറ്റം ഇതുവരെ ഉണ്ടായിട്ടില്ല. ടിപിആര്‍ നിരക്ക് 10ന് മുകളിലാണ്. നിലവില്‍ പ്രതിദിനം പതിനായിരത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. ഈ പശ്ചാത്തലത്തിലാണ് കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് കേന്ദ്രസംഘത്തെ അയയ്ക്കാന്‍ തീരുമാനിച്ചത്. വ്യാപനം തടയുന്നതിന് വിദഗ്ധ നിര്‍ദേശങ്ങള്‍ സംഘം കൈമാറും. കഴിഞ്ഞ ദിവസം ഇളവുകള്‍ നല്‍കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം 50ലക്ഷം വാക്‌സിനുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ നടപടികള്‍ തുടങ്ങിയതായി കേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തിനകം വാക്‌സിനുകള്‍ കൈമാറാനാണ് ആലോചിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com