Challan for traffic violation should be made available on mobile within 3 days
ഫയല്‍ ചിത്രം

ഗതാഗത നിയമ ലംഘനത്തില്‍ ചലാന്‍ 3 ദിവസത്തിനകം മൊബൈലില്‍ ലഭ്യമാക്കണം, 45 ദിവസത്തിനുള്ളില്‍ പിഴയടക്കണം

ചലാന്‍ ലഭിച്ചാല്‍ 45 ദിവസത്തിനുള്ളില്‍ തുക അടയ്ക്കുകയോ, ആക്ഷേപമുണ്ടെങ്കില്‍ തെളിവുസഹിതം ചുമതലപ്പെട്ട ഉദ്യോഗസ്ഥനുമുന്നിലോ പോര്‍ട്ടല്‍ വഴിയോ അക്കാര്യം അറിയിക്കുകയോ വേണം.
Published on

ന്യൂഡല്‍ഹി: ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള ചലാന്‍ മൊബൈല്‍ നമ്പറില്‍ 3 ദിവസത്തിനകമോ കത്ത് മുഖേനയോ മറ്റു മാര്‍ഗങ്ങളിലൂടെയോ 15 ദിവസത്തിനകമോ വാഹന ഉടമയ്ക്ക് ലഭ്യമാക്കണം എന്നതുള്‍പ്പെടെ ഒട്ടേറെ ഭേദഗതികളുമായി കേന്ദമോട്ടര്‍വാഹന നിയമചട്ടങ്ങള്‍ പരിഷ്‌കരിച്ചു.

ചലാന്‍ ലഭിച്ചാല്‍ 45 ദിവസത്തിനുള്ളില്‍ തുക അടയ്ക്കുകയോ, ആക്ഷേപമുണ്ടെങ്കില്‍ തെളിവുസഹിതം ചുമതലപ്പെട്ട ഉദ്യോഗസ്ഥനുമുന്നിലോ പോര്‍ട്ടല്‍ വഴിയോ അക്കാര്യം അറിയിക്കുകയോ വേണം. ആക്ഷേപം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ പകുതി തുക അടച്ച് കോടതിയെ സമീപിക്കാം.

Challan for traffic violation should be made available on mobile within 3 days
'കമിതാക്കള്‍ക്ക് ബസ്സുകളില്‍ സൗജന്യ യാത്ര; മെയ് അഞ്ചിന് എടപ്പാടി പളനി സ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും'

വീഴ്ച വന്നാല്‍ ലൈസന്‍സ്, മോട്ടര്‍വാഹന റജിസ്‌ട്രേഷന്‍ സംബന്ധിച്ച അപേക്ഷകള്‍ പരിഗണിക്കില്ല. ഇത്തരം വാഹനങ്ങള്‍ 'വില്‍ക്കുന്നതിന് അനുമതിയില്ല' എന്ന വിവരം വാഹന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തും. കോടതി ഉത്തരവിനുവിധേയമായി വാഹനം പിടിച്ചെടുക്കാനും പൊലീസിന് അധികാരമുണ്ട്. തുടര്‍ച്ചയായി അഞ്ചോ അതിലേറെയോ തവണ നിയമലംഘനങ്ങള്‍ നടത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

Challan for traffic violation should be made available on mobile within 3 days
ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശം: വിദ്വേഷ പ്രസംഗമെന്ന് മദ്രാസ് ഹൈക്കോടതി
Summary

Challan for traffic violation should be made available on mobile within 3 days

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com