47-29; ഝാര്‍ഖണ്ഡില്‍ ചംപായ് സോറന്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി

29 നെതിരെ 47 വോട്ടുകൾക്കാണ് വിജയിച്ചത്
ചംപായ് സോറൻ
ചംപായ് സോറൻപിടിഐ
Updated on
1 min read

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ചംപായ് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നേടി. 47 എംഎല്‍എമാര്‍ സോറന്‍ സര്‍ക്കാരിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 81 അംഗ നിയമസഭയില്‍ 29 എംഎല്‍എമാരാണ് വിശ്വാസപ്രമേയത്തെ എതിര്‍ത്തത്.

അഴിമതിക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് രാജിവെച്ച ഹേമന്ത് സോറന് പകരമായി, മുതിര്‍ന്ന നേതാവായ ചംപായ് സോറന്‍ സര്‍ക്കാര്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 10 ദിവസത്തിനകം നിയമസഭയില്‍ വിശ്വാസ വോട്ട് തേടണമെന്നാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നത്.

ചംപായ് സോറൻ
ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തി; മോസ്‌കോയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കോടതി റിമാന്‍ഡ് ചെയ്തിരുന്ന ഹേമന്ത് സോറന്‍ വിശ്വാസ വോട്ടില്‍ പങ്കെടുക്കാനായി നിയമസഭയില്‍ എത്തിയിരുന്നു. വിശ്വാസ വോട്ടില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന് ഹേമന്ത് സോറന്‍ പ്രത്യേക കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് നിയമസഭയില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.

നിയമസഭയില്‍ പ്രസംഗിച്ച ഹേമന്ത് സോറന്‍ തനിക്കെതിരായ അഴിമതിക്കേസ് തെളിയിക്കാന്‍ ബിജെപിയെ വെല്ലുവിളിച്ചു. തന്റേടമുണ്ടെങ്കില്‍, തന്റെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ പുറത്തു വിടൂ, ഞാന്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കാം. ഹേമന്ത് സോറന്‍ ബിജെപിയെ വെല്ലുവിളിച്ചു.

തന്നെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ രാജ്ഭവനും പങ്കുണ്ടെന്നാണ് താന്‍ സംശയിക്കുന്നത്. ജനുവരി 31 ന് രാത്രി, രാജ്യത്ത് ആദ്യമായി ഒരു മുഖ്യമന്ത്രി അറസ്റ്റ് ചെയ്യപ്പെട്ടു. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായി ഓര്‍മ്മിക്കപ്പെടുമെന്നും ഹേമന്ത് സോറന്‍ നിയമസഭയില്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com