കൂട്ടത്തോടെ ആക്രമിക്കാന്‍ ഒരുങ്ങി കുരങ്ങന്മാര്‍; നവവധു മേല്‍ക്കൂരയുടെ മുകളില്‍ നിന്ന് വീണ് മരിച്ചു

ഉത്തര്‍പ്രദേശില്‍ കുരങ്ങന്മാരുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ, വീടിന്റെ മുകളില്‍ നിന്ന് കാല്‍തെറ്റി വീണ് നവവധു മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കുരങ്ങന്മാരുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ, വീടിന്റെ മുകളില്‍ നിന്ന് കാല്‍തെറ്റി വീണ് നവവധു മരിച്ചു. രണ്ടുമാസം മുന്‍പ് വിവാഹം കഴിഞ്ഞ 24കാരി പ്രാചിയാണ് മരിച്ചത്.

ബിജ്‌നോര്‍ ഷെര്‍കോട്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിക്ക് കീഴിലുള്ള അജംപൂര്‍ ഭനൂതി ഗ്രാമത്തിലാണ് സംഭവം. ഉണക്കാനായി വസ്ത്രങ്ങളുമായി വീടിന്റെ മേല്‍ക്കൂരയിലേക്ക് പോകുന്ന സമയത്താണ് കുരങ്ങന്മാര്‍ കൂട്ടത്തോടെ ആക്രമിക്കാന്‍ മുതിര്‍ന്നത്. കുരങ്ങന്മാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് മേല്‍ക്കൂരയുടെ മുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. 

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Security personnel detain National Students' Union of India (NSUI) activists during a protest demanding immediate resignation of Chief Election Commissioner
helicopter crash
rahul gandhi
cow shelter
X

FOLLOW US

ON GOOGLE DISCOVER