കാട്ടിലെ രാജാവാണങ്കിലും വെള്ളത്തില്‍ ഇറങ്ങാന്‍ പോകുമ്പോള്‍ സിംഹം വരെ ഒന്നു ഭയപ്പെടാറുണ്ട്. മുതലയെ ഭയപ്പെടാത്ത വന്യമൃഗങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ല എന്ന് പറഞ്ഞാലും തെറ്റില്ല. ഇപ്പോള്‍ ചീറ്റയെ മുതല പിടികൂടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
നദിയില്‍ വെള്ളം കുടിക്കുകയാണ് ചീറ്റ. ഈസമയത്ത് നദിയില്‍ നിന്ന് കടന്നാക്രമിക്കുകയാണ് മുതല. ചീറ്റയുടെ തല ലക്ഷ്യമാക്കി മിന്നലാക്രമണമാണ് മുതല നടത്തിയത്. ചീറ്റയുടെ തലയില്‍ പിടിത്തമിട്ട് മുതല വലിച്ചിഴച്ച് വെള്ളത്തിലേക്ക് കൊണ്ടുപോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates