വികൃതികൊണ്ട് പൊറുതിമുട്ടി; അഞ്ചാം ക്ലാസുകാരനെ അച്ഛന്‍ മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് അടിച്ചുകൊന്നു; അറസ്റ്റ്‌

അയല്‍വാസികളായ കുട്ടികളുമായി കാര്‍ത്തിക് വഴക്കിടുന്നതായി അവരുടെ രക്ഷിതാക്കാള്‍ മുത്തുവിനോട് നിരന്തരം പരാതിപ്പെട്ടിരുന്നു
വികൃതികൊണ്ട് പൊറുതിമുട്ടി; അഞ്ചാം ക്ലാസുകാരനെ അച്ഛന്‍ മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് അടിച്ചുകൊന്നു; അറസ്റ്റ്‌
Updated on
1 min read


ചെന്നൈ: വികൃതി കാട്ടിയ ദേഷ്യത്തിന് അച്ഛന്‍ മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് തല്ലിയ പതിനൊന്ന് വയസുകാരന്‍ മരിച്ചു. അഞ്ചാം ക്ലാസുകാരനായ കാര്‍ത്തിക് ആണ് മരിച്ചത്. ചെന്നൈയിലെ സോഴിയമ്പാക്കത്തിലാണ് സംഭവം. 42കാരനായ അച്ഛന്‍ മധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ത്തിക് ആണ് മരിച്ചത്.

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ കാര്‍ത്തിക് അച്ഛനും അമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. കാര്‍ത്തികിന്റെ വികൃതിയില്‍ അച്ഛന്‍ മധു അസ്വസ്ഥനായിരുന്നു. പല തവണ കാര്‍ത്തികിനെ അച്ഛന്‍ ശാസിച്ചിരുന്നു. അവന്‍ വലുതാവുന്നതോടെ നന്നായി പെരുമാറുമെന്ന് അമ്മ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ത്തികിന്റെ വികൃതിക്ക് ഒരു കുറവും ഉണ്ടായില്ല. അതിനിടെ അയല്‍വാസികളായ കുട്ടികളുമായി കാര്‍ത്തിക് വഴക്കിടുന്നതായി അവരുടെ രക്ഷിതാക്കാള്‍ മുത്തുവിനോട് നിരന്തരം പരാതിപ്പെട്ടിരുന്നു. 

ഇത്തരം ആവര്‍ത്തിച്ചുള്ള സംഭവങ്ങളില്‍ മുത്തു അസ്വസ്ഥനായിരുന്നു. വ്യഴാഴ്ച ഭാര്യ നീല കടയിലേക്ക് പോകുമ്പോള്‍ മുത്തു കാര്‍ത്തികിനെ കൈകൊണ്ട് തല്ലിയിരുന്നു. പിന്നീട് മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുന്നതിനിടെ കഴുത്തില്‍ അടിയേറ്റ് കാര്‍ത്തിക് വേദനയോടെ നിലവിളിക്കുകയായിരുന്നു.
ഉടന്‍ തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം കുട്ടി മരിച്ചു. കുട്ടിക്ക് വീഴ്ചയെ തുടര്‍ന്നുണ്ടായ പരിക്കാണെന്നായിരുന്നു മുത്തുപറഞ്ഞത്. സംശയത്തെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കുട്ടിയെ മര്‍ദ്ദിച്ച കാര്യം ഇയാള്‍ സമ്മതിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com