കുട്ടി മരിച്ച ശേഷം ഭാരതി എപ്പോഴും ഫോണില്‍, സന്തോഷവതി; മെസേജുകളും ഫോട്ടോകളും അയല്‍ക്കാരിയുമായുള്ള ബന്ധത്തിനു തെളിവായി

മൂന്നാത്തെ കുട്ടിയെ പ്രസവിച്ചതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇരുവരുടേയും ബന്ധത്തിനിടയില്‍ കുട്ടി വിലങ്ങുതടിയായെന്നും ഇതാണ് കൊലപാതകത്തിലേയ്ക്ക് എത്തിച്ചതെന്നും പൊലീസ് പറയുന്നു
Chennai Child Murder: Mother Kills Infant for Lesbian Partner in Shocking Love Triangle
Chennai Child MurderX
Updated on
1 min read

ചെന്നൈ: സ്വവര്‍ഗ പങ്കാളിക്കൊപ്പം ജീവിക്കാനായി ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയത് ഇരുവര്‍ക്കും ഒന്നിച്ചിരിക്കാന്‍ സമയം തികയാത്തതിനെത്തുടര്‍ന്നാണെന്ന് പൊലീസ്. ഭാരതിയും സുമിത്രയും തമ്മില്‍ 3 വര്‍ഷമായി അടുപ്പമുണ്ട്. മൂന്നാമത്തെ കുട്ടിയെ പ്രസവിച്ചതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇരുവരുടേയും ബന്ധത്തിനിടയില്‍ കുട്ടി വിലങ്ങുതടിയായെന്നും ഇതാണ് കൊലപാതകത്തിലേയ്ക്ക് എത്തിച്ചതെന്നും പൊലീസ് പറയുന്നു.

Chennai Child Murder: Mother Kills Infant for Lesbian Partner in Shocking Love Triangle
എഐസിസി ചുമതലയൊഴിഞ്ഞ് കെ സി വേണുഗോപാല്‍ കേരളത്തിലേക്ക്?; ബിഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ അഴിച്ചുപണി

കുട്ടി മരിച്ച ശേഷം ഭാരതി സന്തോഷവതിയായിരുന്നു. നിരന്തരം ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇതാണ് ഭര്‍ത്താവിന്റെ സംശയത്തിനു കാരണം. തുടര്‍ന്ന് ഭാരതിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരത്തിന്റെ ചുരുളഴിയുന്നത്.

അയല്‍ക്കാരിയായ സുമിത്രയുമായുള്ള ഫോട്ടോകളും വിഡിയോകളും ഫോണില്‍ കണ്ടെത്തി. ഭാരതി കുട്ടിയുടെ മൃതദേഹത്തിന്റെ ചിത്രമെടുത്ത് 22കാരി സുമിത്രയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. സംശയാസ്പദമായ തരത്തില്‍ സന്ദേശങ്ങളും ഭാരതിയുടെ ഫോണില്‍ ഉണ്ടായിരുന്നു. ഇതോടെ സുരേഷ് ഭാരതിയുമായി സംസാരിച്ചു. ഒടുവില്‍ കുട്ടിയെ താനാണ് കൊലപ്പെടുത്തിയതെന്ന് അവര്‍ സമ്മതിക്കുകയായിരുന്നു.

Chennai Child Murder: Mother Kills Infant for Lesbian Partner in Shocking Love Triangle
എന്റെ ഗര്‍ഭത്തിനുത്തരവാദി അയാളാണെന്ന് അമ്മായിയച്ഛന്‍ പറഞ്ഞു, ഭര്‍ത്താവ് മിണ്ടാതെ നിന്നു; രേഷ്മയുടെ വാക്കുകള്‍, ആത്മഹത്യാക്കുറിപ്പ്

താനുമായുള്ള ബന്ധം തുടരണമെന്നും കുട്ടിയെ കൊലപ്പെടുത്താണമെന്നും ആവശ്യപ്പെട്ട് സുമിത്ര നിരന്തരം ഭാരതിയെ നിര്‍ബന്ധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുലപ്പാല്‍കൊടുക്കുന്ന സമയത്ത് കുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. സുരേഷ് ഫോണില്‍ കുട്ടിയുടെ മരണം സംബന്ധിച്ച് ഭാരതിയോട് സംസാരിക്കുകയും ഇത് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് അവര്‍ കുറ്റം സമ്മതിച്ചു. എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന ചോദ്യത്തിന് കൈ മുഖത്ത് വച്ച് മൂക്കുപൊത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭാരതി പറയുന്നു.

Summary

Chennai Child Murder: Mother Kills Infant for Lesbian Partner in Shocking Love Triangle

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com