ചെന്നൈ മെട്രോ ഇനി ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും ഓടും

ചെന്നൈ മെട്രോയുടെ ഞായറാഴ്ചകളിലെ സര്‍വീസ് പുനരാരംഭിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം
ചെന്നൈ മെട്രോ/ഫയല്‍
ചെന്നൈ മെട്രോ/ഫയല്‍
Updated on: 
1 min read


ചെന്നൈ:ചെന്നൈ മെട്രോയുടെ ഞായറാഴ്ചകളിലെ സര്‍വീസ് പുനരാരംഭിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം. അവധി ദിനങ്ങളിലും ഇനി മെട്രോ ഓടും. രാവിലെ ഏഴുമുതല്‍ രാത്രി പത്തുവരെയാണ് സര്‍വീസ്. ലോക്ക്ഡൗണിന്റെ ഭാഗമായാണ് ചെന്നൈ മെട്രോ ഞായറാഴ്ചകളിലെയും അവധി ദിനങ്ങളിലെയും സര്‍വീസ് നിര്‍ത്തിവച്ചത്. 

നിലവില്‍ തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളില്‍ രാവിലെ 5.30മുതല്‍ രാത്രി പത്തുവരെ മെട്രോ സര്‍വീസ് നടത്തുന്നുണ്ട്. 

മെട്രോയിലും സ്‌റ്റേഷനിലും മാസ്‌ക് ധരിക്കാതെ എത്തുന്നവര്‍ക്ക് 200 രൂപ പിഴ ഈടാക്കുന്നുണ്ട്. മാസ്‌ക് കൃത്യമായി ധരിക്കാതെ വന്ന 46 യാത്രക്കാരില്‍ നിന്ന് ഇതുവരെ പിഴ ഈടാക്കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com