ചീഫ് ജസ്റ്റിസ് ബി ആർ ​ഗവായ് 23 ന് വിരമിക്കും; പിൻ​ഗാമിയെ നിർദേശിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

സുപ്രീംകോടതിയിൽ സീനിയോറിറ്റിയിൽ രണ്ടാമതുള്ള ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസ് ആകുമെന്നാണ് സൂചന
CJI Bhushan R Gavai
CJI Bhushan R Gavaiഎക്സ്
Updated on
1 min read

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ​ഗവായ് അടുത്ത മാസം 23 ന് വിരമിക്കും. ഈ സാഹചര്യത്തിൽ അടുത്ത ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതിനുള്ള നടപടികളിലേക്ക് കേന്ദ്ര സർക്കാർ കടന്നു. പിൻ​ഗാമിയെ ശുപാർശ ചെയ്തുകൊണ്ടുള്ള നിർദേശം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ബി ആർ ​ഗവായിയോട് കേന്ദ്ര നിയമമന്ത്രാലയം ആവശ്യപ്പെട്ടു.

CJI Bhushan R Gavai
'കേന്ദ്ര മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നു', റഷ്യന്‍ എണ്ണ ഇറക്കുമതി പുനഃക്രമീകരിച്ച് റിലയന്‍സ്; ട്രംപിന് വഴങ്ങിയെന്ന് കോണ്‍ഗ്രസ്

നിലവിലെ ചീഫ് ജസ്റ്റിസ് വിരമിക്കൽ പ്രായമായ 65 ലേക്ക് എത്തുന്നതിന് ഒരു മാസം മുമ്പാണ് നടപടികൾ തുടങ്ങുന്നത്. സുപ്രീംകോടതിയിൽ സീനിയോറിറ്റിയിൽ രണ്ടാമതുള്ള ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസ് ആകുമെന്നാണ് സൂചന. ജസ്റ്റിസ് സൂര്യകാന്തിന്റെ പേരു നിർദേശിച്ച് ചീഫ് ജസ്റ്റിസ് സർക്കാരിനു കത്ത് നൽകും.

CJI Bhushan R Gavai
റെയില്‍വേ ട്രാക്കില്‍ റീല്‍സ് ചിത്രീകരണം; ട്രെയിന്‍ തട്ടി പതിനഞ്ചുകാരന് ദാരുണാന്ത്യം

അടുത്ത ചീഫ് ജസ്റ്റിസിന്റെ പേര് കേന്ദ്രസർക്കാർ അം​ഗീകരിച്ച് നിയമനത്തിനായി രാഷ്ട്രപതിക്ക് സമർപ്പിക്കും. ജസ്റ്റിസ് സൂര്യകാന്തിന്റെ പേരിന് അംഗീകാരവും ലഭിച്ചാൽ, നവംബർ 24ന് അദ്ദേഹം രാജ്യത്തിന്റെ 53–ാം ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും. ജസ്റ്റിസ് സൂര്യകാന്തിന് 2027 ഫെബ്രുവരി 9 വരെ (ഒരു വർഷവും 3 മാസവും) കാലാവധിയുണ്ട്.

Summary

Supreme Court Chief Justice BR Gavai will retire on the 23rd of next month.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com