നല്ലതും മോശവുമായ സ്പര്‍ശത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം; അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം: സുപ്രീം കോടതി

ക്ലാസ് മുറി, ഹോസ്റ്റല്‍, ലൈബ്രറി, കംപ്യൂട്ടര്‍ ലാബ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. ചൂഷണം ചെയ്യപ്പെടുന്നതായോ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളെ കുറിച്ചോ കുട്ടികള്‍ അറിയിച്ചാല്‍ ഉചിതമായി പ്രതികരിക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
Supreme Court,
Supreme CourtSupreme Court
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ലൈംഗിക വിദ്യാഭ്യാസത്തിന്റെയും ഡിജിറ്റല്‍ സുരക്ഷാ പാഠ്യപദ്ധതിയുടെയും ഭാഗമായി, സ്വന്തം ശരീരത്തെക്കുറിച്ചും നല്ലതും മോശമായവുമായ സ്പര്‍ശത്തെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കണമെന്ന് സുപ്രീം കോടതി. ക്ലാസ് മുറി, ഹോസ്റ്റല്‍, ലൈബ്രറി, കംപ്യൂട്ടര്‍ ലാബ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. ചൂഷണം ചെയ്യപ്പെടുന്നതായോ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളെ കുറിച്ചോ കുട്ടികള്‍ അറിയിച്ചാല്‍ ഉചിതമായി പ്രതികരിക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും തുടര്‍ച്ചയായി ബോധവത്കരണം നടത്തണം. സൗജന്യ കൗണ്‍സിലിങ്, മാനസിക പിന്തുണ, കുറ്റകൃത്യത്തിന് വിധേയമാകുന്നവര്‍ക്ക് ചികിത്സ തുടങ്ങിയവയും ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം തടയാനുള്ള 2024ലെ ഉത്തരവ് പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയിലെ വിധിയിലാണ് ജെബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍.

Summary

Children Must Be Taught About Safe & Unsafe Touch, Train Teachers To Identify Grooming & Abuse : Supreme court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com