'എന്റെ വോട്ട് വില്‍ക്കാനുള്ളത് അല്ല'; സ്ഥാനാര്‍ഥി നല്‍കിയ പണം ബാലറ്റ്‌പെട്ടിയില്‍ നിക്ഷേപിച്ച് വോട്ടര്‍

വോട്ടറുടെ പ്രവൃത്തി പ്രചോദനാത്മകമാണെന്നും ജനാധിപത്യത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും ജില്ലാ കലക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ സുമിത് കുമാര്‍ പറഞ്ഞു.
“My vote is not for sale”: Chittoor voter rejects ₹1,000 bribe
പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

അമരാവതി: തെരഞ്ഞെടുപ്പ് കാലത്ത് പണം ഉള്‍പ്പടെ നല്‍കി വോട്ടര്‍മാരെ സ്വാധിനിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ഉയര്‍ന്ന ജനാധിപത്യബോധത്തിന്റെ ഉദാത്തമാതൃകയായി ആന്ധ്രയിലെ ചിറ്റൂരില്‍ നിന്നൊരു സംഭവം. ചിറ്റൂര്‍ ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പിലാണ് വോട്ടറുടെ അപ്രതീക്ഷിത നടപടി തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥരെ അമ്പരിപ്പിച്ചത്. വോട്ടെണ്ണിലിനിടെ ബാലറ്റ് പെട്ടി തുറന്നപ്പോഴാണ് പണവും ഒപ്പമൊരു കുറിപ്പും കണ്ടെത്തിയത്.

വോട്ടിനായി തനിക്ക് നല്‍കിയ 500 രൂപയുടെ രണ്ട് നോട്ടുകളും, കൈപ്പടയില്‍ എഴുതിയ ഒരു കുറിപ്പുമാണ് വോട്ടര്‍ ബാലറ്റ് പെട്ടിയില്‍ നിക്ഷേപിച്ചത്. 'സാര്‍, നിങ്ങള്‍ എനിക്ക് തന്ന 1,000 രൂപ ദയവായി തിരികെ എടുക്കുക. പണത്തിന് വേണ്ടി ഞാന്‍ എന്റെ വോട്ട് വില്‍ക്കില്ല. നന്ദി' എന്നായിരുന്നു കുറിപ്പില്‍ എഴുതിയത്.

വോട്ടറുടെ പ്രതികരണം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും വോട്ടെണ്ണല്‍ ഹാളിലുണ്ടായിരുന്നവരെയും അത്ഭുതപ്പെടുത്തി. വോട്ടറുടെ പ്രവൃത്തി പ്രചോദനാത്മകമാണെന്നും ജനാധിപത്യത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും ജില്ലാ കലക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ സുമിത് കുമാര്‍ പറഞ്ഞു.

Summary

“My vote is not for sale”: Chittoor voter rejects ₹1,000 bribe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

6 Killed, 20 Injured After Bus Falls Into Ravine In Uttarakhand's Tehri Garhwal
rahul gandhi at sonai gandhi book launch
Sonia Gandhi during the official launch event for her memoir, Belonging: A Journey of Love, in New Delhi
Cyclone Akvan
X

FOLLOW US

ON GOOGLE DISCOVER