അഭിജിത് ദീപ്‌കേയ്ക്ക് ടൈഫോയിഡ്; മന്ത്രി രാജിവയ്ക്കും വരെ പോരാട്ടം തുടരും

കഴിഞ്ഞ കുറച്ചുദിവസങ്ങളായി തന്റെ ആരോഗ്യാവസ്ഥ മോശമായിരുന്നെന്ന് അഭിജിത് പങ്കുവച്ച വിഡിയോയില്‍ പറയുന്നു.
Abhijeet Dipke
അഭിജിത് ദീപ്കെ സമരപ്പന്തലിൽ പിടിഐ
Edited By:
Updated on
1 min read

ന്യുഡല്‍ഹി: ജന്തര്‍ മന്തറില്‍ പ്രതിഷേധമിരിക്കുന്ന സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കേയ്ക്ക് ടൈഫോയിഡ് സ്ഥിരീകരിച്ചു. രക്തപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുംവരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി തന്റെ ആരോഗ്യാവസ്ഥ മോശമായിരുന്നെന്ന് അഭിജിത് പങ്കുവച്ച വിഡിയോയില്‍ പറയുന്നു. ഇന്ന് രക്തപരിശോധനാ ഫലത്തിലാണ് ടൈഫോയിഡ് സ്ഥിരീകരിച്ചതെന്നും ചികിത്സ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം സമാധാപരമായി നിലനിര്‍ത്തുന്ന എല്ലാവര്‍ക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിജെപി വ്യക്തമാക്കി. ഇന്ന് 3.30ന് വീണ്ടും സിജെപി പ്രതിനിധികള്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. വഴങ്ങിയില്ലെങ്കില്‍ രാജ്യമാകെ പ്രക്ഷോഭം പടരുമെന്ന മുന്നറിയിപ്പും നേതാക്കള്‍ നല്‍കി.

വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്ന ജന്തര്‍മന്തറില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. കൂടുതല്‍ സേനയെ വിന്യസിച്ചു. കൂടാതെ അധിക ബാരിക്കേഡുകളും നിരത്തിയിട്ടുണ്ട്. സ്ഥിതി കൂടുതല്‍ വഷളാക്കി ന്യായികരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിജെപി നേതാക്കള്‍ വ്യക്തമാക്കി. സമരം ചെയ്യുന്നവരെ കസ്റ്റഡിയിലെടുത്താല്‍ അത് വലിയ തെറ്റായിരിക്കും. പൊലീസ് അതിക്രമം ഉണ്ടായാല്‍ രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്നും സിജെപി നേതാക്കള്‍ പറഞ്ഞു.

ഇന്നലെ കേന്ദ്രസര്‍ക്കാരുമായി സിജെപി പ്രതിനിധികള്‍ മൂന്നാം വട്ട ചര്‍ച്ച നടത്തിയെങ്കിലും പരാജയമായിരുന്നു. തീരുമാനമെടുക്കാന്‍ 24 മണിക്കൂര്‍ സമയമാണ് സിജെപി കേന്ദ്ര സര്‍ക്കാരിന് നല്‍കിയിത്. നീറ്റ് പരീക്ഷയമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം, പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള കേസുകള്‍ ഒഴിവാക്കുക തുടങ്ങി രണ്ട് ആവശ്യങ്ങള്‍ കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചതായി സിജെപി നേതാക്കള്‍ പറഞ്ഞു.

Abhijeet Dipke
ജന്തര്‍മന്തറില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു; മുന്നറിയിപ്പുമായി സിജെപി; ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച
Abhijeet Dipke
സിജെപിക്ക് പിന്തുണ അറിയിച്ച് പ്രതിഷേധം; നടി സനം ഷെട്ടിയുടെ പ്രസംഗം തടഞ്ഞു; വേദിയില്‍ നിന്ന് ഇറക്കിവിട്ടു
Abhijeet Dipke
'26 ദിവസം പട്ടിണി കിടന്നത് പോരേ!' ഡീല്‍ ആരോപണത്തില്‍ വൈകാരികമായി പ്രതികരിച്ച് സോനം വാങ്ചുക്

CJP Founder Abhijeet Dipke Diagnosed With Typhoid

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jantar Mantar protest updates
cjp parliament protest
ranjini haridas
CJP delegation met Health Minister JP Nadda
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com