ബാനര്‍ കെട്ടുന്നതിനെച്ചൊല്ലി ബെല്ലാരിയില്‍ സംഘര്‍ഷം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് രാജശേഖര്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് സ്ഥിരീകരിച്ചു
Bellari Clash
Bellari Clash
Updated on
1 min read

ബംഗലൂരു: കര്‍ണാടകയിലെ ബെല്ലാരിയില്‍ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വാല്‍മീകി പ്രതിമ അനാച്ഛാദന പരിപാടിക്ക് മുന്നോടിയായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാനര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കല്യാണ രാജ്യ പ്രഗതി പക്ഷ (കെആര്‍പിപി) എംഎല്‍എ ജനാര്‍ദന റെഡ്ഡിയുടെയും കോണ്‍ഗ്രസ് എംഎല്‍എ ഭരത് റെഡ്ഡിയുടെയും അനുയായികളാണ് ഏറ്റുമുട്ടിയത്.

Bellari Clash
റോഡിന് കാത്തിരുന്നു 78 വർഷം, ഒടുവിൽ ഗ്രാമത്തിൽ ബസ് എത്തി; ആഘോഷം കളർഫുൾ! (വിഡിയോ)

ഭരത് റെഡ്ഡിയുടെ അനുയായികള്‍ ജനാര്‍ദന റെഡ്ഡിയുടെ വീടിന് മുന്നില്‍ ബാനറുകള്‍ കെട്ടാന്‍ ശ്രമിച്ചു. എന്നാല്‍ ജനാര്‍ദന റെഡ്ഡിയുടെ അനുയായികള്‍ ഇതിനെ എതിര്‍ത്ത് രംഗത്തുവന്നു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ തര്‍ക്കത്തിലേക്കും കല്ലേറിലേക്കും നയിച്ചു. ഇതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

സംഘര്‍ഷ വിവരമറിഞ്ഞ് ഭരത് റെഡ്ഡിയുടെ അടുത്ത സഹായിയും മുന്‍ മന്ത്രിയുമായ സതീഷ് റെഡ്ഡി സ്ഥലത്തെത്തി. സംഘര്‍ഷത്തിനിടെ സതീഷ് റെഡ്ഡിയുടെ ഗണ്‍മാന്‍ ആകാശത്തേക്ക് രണ്ടു റൗണ്ട് വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് രാജശേഖര്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് സ്ഥിരീകരിച്ചു.

Bellari Clash
ഇന്ത്യയിൽ 391 പാക് തടവുകാർ; പാകിസ്ഥാനിൽ 199 മത്സ്യത്തൊഴിലാളികൾ; പട്ടിക കൈമാറി

അതേസമയം, ജനാര്‍ദന റെഡ്ഡിയുടെ വീട്ടില്‍ ബാനറുകള്‍ സ്ഥാപിച്ചിട്ടില്ലെന്ന് ഭരത് റെഡ്ഡി പറഞ്ഞു. പൊതുനിരത്തുകളില്‍ ബാനറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വാല്‍മീകി സമുദായക്കാര്‍ ബാനറുകള്‍ സ്ഥാപിക്കുന്നത് തടയാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് എംഎല്‍എ ഭരത് റെഡ്ഡി പറഞ്ഞു. ഈ വാല്‍മീകി പരിപാടി നടക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നില്ല. സംഘര്‍ഷം രാഷ്ട്രീയപ്രേരിതമാണെന്നും ഭരത് റെഡ്ഡി കുറ്റപ്പെടുത്തി.

Summary

One person was killed in clashes in Bellari, Karnataka. The deceased has been confirmed to be a Congress worker Rajasekhar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com