അവര്‍ നമ്മുടെ മരുമക്കളാണോ?; ബംഗ്ലാദേശികള്‍ ഉടന്‍ സ്ഥലം വിടണം, അല്ലെങ്കില്‍ നാടുകടത്തും; സുവേന്ദു അധികാരി

അനധികൃത കുടിയേറ്റക്കാരായി സംശയിക്കുന്നവരെ ജയിലിലേക്ക് അയക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Suvendu Adhikari
Suvendu Adhikari
Updated on
1 min read

കൊല്‍ക്കത്ത: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ നടപടിയെടുക്കുന്നതിന് മുന്‍പ് തന്നെ കുടിയേറ്റക്കാര്‍ ഇവിടെനിന്നും സ്ഥലം വിടണമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി മുന്നറിയിപ്പ് നല്‍കി.

Suvendu Adhikari
42 വരന്‍മാര്‍ കാത്തു നിന്നു; മുഹൂര്‍ത്തമായിട്ടും വധുക്കള്‍ എത്തിയില്ല, തട്ടിപ്പാണെന്ന് മനസിലായത് രാത്രി 10 മണിക്ക്

നിലവിലെ വിദേശനയത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നീക്കമെന്നും ഇത് പുതിയ നീക്കമല്ലെന്നും അനധികൃത കുടിയേറ്റക്കാര്‍ ഉടന്‍ തന്നെ സ്ഥലം വിടണമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പൗരന്‍മാരെ തിരിച്ചെടുക്കേണ്ട ഉത്തരവാദിത്വം അവരുടെതാണ്. നമ്മുടെ രാജ്യത്തുനിന്നും അവരുടെ പൗരന്‍മാരെ തിരിച്ചെടുക്കാന്‍ തയ്യാറാണെന്ന് ബംഗ്ലാദേശ് ഇതിനകം അറിയിച്ചിട്ടുണ്ടെന്നും അധികാരി പറഞ്ഞു.

അനധികൃത കുടിയേറ്റക്കാരായി സംശയിക്കുന്നവരെ ജയിലിലേക്ക് അയക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 'എന്തിനാണ് നമ്മള്‍ അവരെ ഇവിടെ താമസിപ്പിക്കുന്നത്? ഇന്ത്യയുടെ വിഭവങ്ങള്‍ നമ്മള്‍ എന്തിനാണ് പാഴാക്കുന്നത്? ഈ കുടിയേറ്റക്കാര്‍ നമ്മുടെ മരുമക്കളാണോ?' അദ്ദേഹം ചോദിച്ചു. അവര്‍ സ്വമേധയാ ഒഴിഞ്ഞുപോയില്ലെങ്കില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ രാവിലെ 24 നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലെ ഹക്കീംപൂര്‍ അതിര്‍ത്തിപ്രദേശത്ത് നൂറ് കണക്കിനാളുകള്‍ തടിച്ചുകൂടി. ഇവര്‍ ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ വേണ്ടി ഒത്തുകൂടിയതതെന്നാണ് കരുതുന്നത്. എസ്‌ഐആര്‍ പ്രക്രിയയുടെ സമയത്തും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്കായി ബംഗാള്‍ സര്‍ക്കാര്‍ ഹോള്‍ഡിങ് സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവരെ കണ്ടെത്തിയ ശേഷം തിരിച്ചയക്കുകയാണ് സംവിധാനം ലക്ഷ്യമിടുന്നത്.

Summary

CM Suvendu Adhikari’s Warning To Bangladeshi Infiltrators: 'Run Before Government Takes Action'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jaish operative held in Bengal planned to target CM Suvendu, infiltrate Jantar Mantar protest: STF
Suvendu Adhikari
Suvendu Adhikari
Former MLA Linto Joseph says UDF government did not supervise Meppadi disaster
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com